Actor
അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല, വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്; മലയാള സിനിമ അടിപൊളിയാണ്; വൈറലായി വിനയ് ഫോർട്ടിന്റെ പ്രതികരണം
അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല, വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്; മലയാള സിനിമ അടിപൊളിയാണ്; വൈറലായി വിനയ് ഫോർട്ടിന്റെ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും സംഭവം എങ്ങും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന തരത്തിലാണ് റിപ്പോർട്ട് തുടങ്ങുന്നത് തന്നെ.
ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്.
എന്നാൽ ഈ വേളയിൽ നടൻ വിനയ് ഫോർട്ട് നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല.
അപ്പൊ നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല. അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയിൽ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ് എന്നുമാണ് വിനയ് ഫോർട്ട് പറഞ്ഞത്.
