Malayalam Breaking News
ഒടിയൻ തമിഴ്നാട് കീഴടക്കുമോ ?! തുറന്നടിച്ച മറുപടിയുമായി വിക്രം
ഒടിയൻ തമിഴ്നാട് കീഴടക്കുമോ ?! തുറന്നടിച്ച മറുപടിയുമായി വിക്രം
ഒടിയൻ തമിഴ്നാട് കീഴടക്കുമോ ?! തുറന്നടിച്ച മറുപടിയുമായി വിക്രം
ഒടിയനാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. മോഹൻലാലിൻറെ ഈ ബ്രഹ്മാണ്ഡ സിനിമക്കായി ആരാധകരെല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്തായാലും ആ കാത്തിരിപ്പ് ഡിസംബർ 14ന് അവസാനിക്കാൻ പോകുകയാണ്. മലയാള സിനിമാലോകം മാത്രമല്ല തെന്നിന്ത്യ മുഴുവൻ ഈ മോഹൻലാൽ വിസ്മയത്തിനായി കാത്തിരിപ്പിലാണ്.
മൂന്നു ഭാഷകളിലായി നാലായിരത്തിലധികം സ്ക്രീനുകളിലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. തമിഴ്, മലയാളം, തെലുഗ് എന്നെ മൂന്നു ഭാഷകളിലാണ് നേരിട്ട് സിനിമ ഡബ്ബ് ചെയ്തിരിക്കുന്നത്. ഒടിയൻ തമിഴ്നാട്ടിൽ തരംഗം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് നടൻ ചിയാൻ വിക്രം നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ഒരു സംശയുമില്ലാത്ത കാര്യമാണത് എന്നായിരുന്നു വിക്രമിന്റെ മറുപടി. കഹ്ഞ്ഞ ദിവസം കർണ്ണന്റെ പൂജക്കായി തിരുവനന്തപുരത്തു വന്ന വിക്രം മോഹൻലാലിനെ നേരിട്ട് കണ്ടതായി സൂചനയുണ്ടായിരുന്നു. മഹാവീർ കർണ്ണയിൽ ഭീമന്റെ വേഷം ചെയ്യാൻ മോഹൻലാലിനെ ക്ഷണിക്കാനായിരുന്നു ആ കൂടി കാഴ്ച്ച. ഇതിനിടെ ഓടിയനെ പറ്റിയും ഇരുവരും സംസാരിച്ചു.
കേരളത്തിലുള്ള പോലുള്ള ഫാൻസ് മോഹൻലാലിന് തമിഴ്നാട്ടിലുമുണ്ട് എന്നാണ് വിക്രം പറയുന്നത്.അതിനാൽ തന്നെ ഗംഭീര വിജയം തമിഴ്നാട്ടിൽ കരസ്ഥമാക്കാൻ ചിത്രത്തിന് സാധിക്കുമെന്നും വിക്രം പറയുന്നു.
Vikram viral comment about Mohanlal’s Odiyan
