Connect with us

” നിങ്ങൾ അതെങ്ങെനെ കണ്ടു എന്ന് ഞാൻ ചോദിക്കുന്നില്ല , കാരണം അതെനിക്കറിയാം ” – റഷ്യയിൽ പാതിരാത്രിയുണ്ടായ വ്യത്യസ്തമായൊരു അനുഭവം പങ്കു വച്ച് പൃഥ്വിരാജ്

Malayalam Breaking News

തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പൃഥ്വിരാജ് കുറിക്കാറുണ്ട്. മലയാള സിനിമയെ അന്തർദേശിയ തലത്തിലേക്ക് ഉയർത്താൻ ശ്രെമികുന്ന ഒരാളാണ് പൃഥ്വിരാജ്. ഇപ്പോൾ ട്വിറ്ററിൽ താരം കുറിച്ചിരിക്കുന്നത് റഷ്യയിൽ വച്ചുണ്ടായ ഒരനുഭവമാണ്.

രാത്രി ജോലി കഴിഞ്ഞു തളര്‍ന്ന് ഭക്ഷണം കഴിക്കാനായിച്ചെന്ന പൃഥ്വിയെ വരവേറ്റത് പൃഥ്വി നായകനായി അഭിനയിച്ച അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യുടെ ഒരാരാധകനാണ്.“പാതിരാത്രി, റഷ്യയിയിലെ ഏതോ ഒരിടം… ഒരു ദിവസത്തെ കഠിനപ്രയത്നത്തിനു ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറിച്ചെല്ലുന്ന നിമിഷം തന്നെ കൌണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്… ‘ഞാനും ഭാര്യയും ‘കൂടെ’യുട ആരാധകരാണ് കേട്ടോ’… നിങ്ങള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു”, പൃഥ്വിരാജ്‌ ട്വിറ്റെറില്‍ കുറിച്ചു.

നസ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ‘കൂടെ’. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു ഗള്‍ഫില്‍ നിന്നും ഊട്ടിയിലേക്ക് എത്തുന്ന ജോഷ്വ എന്ന കതാപാത്രമായാണ് പൃഥ്വി ചിത്രത്തില്‍ എത്തിയത്. പൃഥ്വിയുടെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പൃഥ്വിരാജിന്റെ സഹോദരി ജെനിയായി നസ്രിയയും കാമുകി സോഫി എന്ന കഥാപാത്രമായി പാര്‍വ്വതിയും എത്തിയ ചിത്രം പൃഥ്വിയുടെ നൂറാം ചിത്രം കൂടിയായിരുന്നു.

prithviraj about fans in russia

More in Malayalam Breaking News

Trending

Recent

To Top