വിക്രമിന്റെ മകന്റെ കാര്‍ അപകടത്തില്‍ പെട്ടു…. നിയന്ത്രണം തെറ്റിയ കാര്‍ നിര്‍ത്തിയിട്ടിരുന്ന 3 ഓട്ടോകളില്‍ ഇടിച്ചു
നടന് വിക്രമിന്റെ മകന് ധ്രുവ് സഞ്ചരിച്ചിരുന്ന കാര്‍ അകടത്തില്പ്പെട്ടു. ചെന്നൈയിലെ തേനാംപേട്ടില് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ധ്രുവ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.
നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
ധ്രുവിന്റെ ഈ കാര്‍ അപകടത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് അഭ്യൂഹങ്ങള്‍.
ബാല സംവിധാനം ചെയ്യുന്ന വര്‍മ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണിപ്പോള് ധ്രുവ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം അര്ജുന് റെഡ്ഡിയുടെ റീമേക്കാണ് വര്‍മ.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...