കാറ്റടിച്ചു, കൊടും കാറ്റടിച്ചു; 175 അടിയുടെ കട്ടൗട്ട് ദാ താഴെ കിടക്കുന്നു !! അഴിച്ചതാണെന്ന വാദവുമായി വിജയ് ആരാധകർ…
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ വലിയ വാർത്തയായിരുന്നു നടൻ വിജയ്യുടെ 175 അടിയുടെ കട്ടൗട്ട് കൊല്ലത്ത് ഫാൻസ് ഉയർത്തി എന്നുള്ളത്. ഇന്ത്യയിൽ ഒരു നാടാണ് വേണ്ടി ഉയരുന്ന ഏറ്റവും വലിയ കട്ടൗട്ട് ആയിരുന്നു ഇത്. കൊല്ലം നൻബൻസ് ഉയർത്തിയ ഈ കട്ടൗട്ട് കാണാൻ ഒരുപാടാളുകൾ എത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ രാത്രി വീശിയടിച്ച കനത്ത കട്ടിൽ ഈ കട്ടൗട്ട് തകർന്നുവെന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടെ തകർന്നു വീണ കട്ടൗട്ടിന്റെ ഫോട്ടോകളും വിഡിയോയും ഇതിനോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ തകർന്നതല്ല ഞങ്ങൾ അഴിച്ചതാണെന്ന വാദവുമായി വിജയ് ഫാൻസും രംഗത്തെത്തി.
രണ്ടു ദിവസത്തേക്ക് മാത്രമാണ് കട്ടൗട്ടിന് അനുമതി ലഭിച്ചതെന്നും അതിനാലാണ് അഴിച്ചു മാറ്റിയതെന്നും അവർ അറിയിച്ചു. എന്നാൽ ചിത്രങ്ങൾ കണ്ടാൽ അഴിച്ചു മാറ്റിയതാണെന്ന് തോന്നുന്നില്ല. തകർന്നു വീണ പോലെ തന്നെയാണ്. പരിസരവാസികളും കനത്ത കാറ്റിലാണ് ഇത് തകർന്നു വന്നതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...