Connect with us

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു

Actor

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു

വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ അന്തരിച്ചു

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു പ്രായം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിക്കുന്നത്.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളിലും തിളങ്ങിയിരുന്നു. നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമെ ബോഡി ബിൽഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

More in Actor

Trending

Recent

To Top