ഇഷാനിയുടെ ആ രഹസ്യം കയ്യോടെ പൊക്കി; കാമുകൻ അർജുൻ; ദിയയ്ക്ക് പിന്നാലെ നടി! പുതിയ വീഡിയോ പുറത്ത്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ സിന്ധുവുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കഴിഞ്ഞ വർഷമാണ് ദിയ കൃഷ്ണ വിവാഹിതയായത്.
കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ആദ്യ മരുമകൻ അശ്വിൻ ഗണേശ് ആണ്. ദിയയുടെ ഭർത്താവായ അശ്വിൻ ഗണേശ് സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. അഹാനയുടെ വിവാഹമായിരിക്കുമോ അടുത്തതെന്ന ചോദ്യം ദിയയുടെ വിവാഹ സമയത്ത് വന്നിരുന്നെങ്കിലും ഇപ്പോഴുണ്ടാകില്ലെന്നാണ് വിവരം. എന്നാൽ ഇഷാനിയുടെ വിവാഹമാണ് ചർച്ചയാകുന്നത്.
അഹാന പ്രണയം, വിവാഹം തുടങ്ങിയ സ്വകാര്യ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറേയില്ല. അഹാനയുടെയും ദിയയുടെയും അനിയത്തി ഇഷാനി കൃഷ്ണയും ഇതേ രീതിയാണ് പിന്തുടരുന്നത്. ചേച്ചിയെ പോലെ വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യമായിത്തന്നെ സൂക്ഷിക്കാൻ ഇഷാനി ആഗ്രഹിക്കുന്നു.
ഇഷാനി പ്രണയത്തിലാണെന്നും പ്രണയിക്കുന്നത് ആരെയാണെന്നുമൊക്കെ സോഷ്യൽ മീഡിയ നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അർജുൻ എന്നാണ് തന്റെ സുഹൃത്തെന്ന് പറഞ്ഞ് ഇഷാനി വീഡിയോകളിൽ പരിചയപ്പെടുത്താറുള്ള യുവാവ്. ഇത് ഇഷാനിയുടെ ബോയ്ഫ്രണ്ടാണെന്ന വാദം ശക്തമാണ്. എന്നാൽ ഇഷാനി ഒരിക്കലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇഷാനിയുടെ പ്രണയം പരസ്യമായ രഹസ്യമാണെന്നാണ് ഫോളോവേഴ്സ് പറയാറുള്ളത്.
അതേസമയം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമായ താര കുടുംബത്തിന്റെ പോസ്റ്റുകളിൽ നിന്നും വീഡിയോകളിൽ നിന്നും ഇഷാനിയുടെ ബോയ്ഫ്രണ്ടിനെക്കുറിച്ചുള്ള സൂചനകൾ ആരാധകർക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ പുതിയ വ്ലോഗിലും ഈ സൂചനയുണ്ട്. സിന്ധു കൃഷ്ണയുടെ വീട്ടിൽ അടുക്കള പുതുക്കിപ്പണിയുകയാണ്.
ഇത് ചെയ്യുന്നത് അർജുന്റെ ഇന്റീരിയർ ഡിസെെൻ കമ്പനിയാണ്. ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഇന്റീരിയർ ഡിസെെൻ കമ്പനിയാണ് അർജുന്റേത്. ഈ കമ്പനിയുടെ സഹ സ്ഥാപകൻമാരിൽ ഒരാളാണ് അർജുൻ. പ്രെെവറ്റ് ജീവിതമാണ് അർജുൻ ആഗ്രഹിക്കുന്നത്. അപൂർവമായി ഇഷാനിയുടെ വ്ലോഗുകളിലും പോസ്റ്റുകളിലും അർജുനെ കാണാറുള്ളൂ. ഇഷാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അഹാനയുമായും അടുത്ത സൗഹൃദം അർജുനുണ്ട്. ഇതോടെ താര കുടുംബത്തിലേക്ക് വരുന്ന രണ്ടാമത്തെ മരുമകൻ ഇന്റീരിയർ ഡിസൈനറായിരിക്കുമോയെന്ന് ആരാധകർക്ക് ചോദ്യമുണ്ട്.
