മോഹൻലാൽ കൂടെ ഉള്ളപ്പോൾ സംഭവിക്കുന്നത്…? ലൊക്കേഷനിൽ നടന്നത് വെളിപ്പെടുത്തി ഹണി റോസ്
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും ബോബിയെ പോലീസ് അറസ്റ്റ് ചെയ്തതുമെല്ലാം വാർത്തയായത്.
എന്നാൽ ആ വിവാദങ്ങളിൽ നിന്നെല്ലാം മറികടക്കുകയാണ് ഹണി റോസ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി. മോണ്‍സ്റ്റര്‍ കൂടാതെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ അടക്കമുളള സിനിമകളിലും ഹണി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
അതേസമയം മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം എന്താണ് എന്ന ചോദ്യത്തിന് ഹണി റോസിന്റെ മറുപടിയാണ് വൈറലാകുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുളള ടെന്‍ഷന്‍ അദ്ദേഹം ഉണ്ടാക്കുന്നതല്ലെന്നും നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണെന്നും നടി പറഞ്ഞു.
അങ്ങനെയാണ് ഇപ്പോഴും സംഭവിക്കുന്നത്. കൂടെയുളള അഭിനേതാക്കളെ ഏറ്റവും കംഫര്‍ട്ടബിളാക്കിയിട്ട് അഭിനയിക്കാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കാറുളളതെന്നും എല്ലാ ടെന്‍ഷനും നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഹണി റോസ് വെളിപ്പെടുത്തി.
മാത്രമല്ല ഇത്രയും വലിയൊരു ലെജന്‍ഡ് ആണല്ലോ മുന്നില്‍ നില്‍ക്കുന്നതിനാൽ തന്നെ ഒരു ടെൻഷൻ ഉണ്ടാകാറുണ്ട്. അദ്ദേഹം മൂന്നാല് പേജുളള സ്‌ക്രിപ്റ്റ് ഒക്കെ വന്നാല്‍ പോലും ജസ്റ്റ് ഒന്ന് വായിച്ച് നോക്കി റെഡിയാകുമെന്നും അദ്ദേഹത്തിനാണ് കൂടുതല്‍ ഡയലോഗുകള്‍ ഉണ്ടാവുകയെന്നും നടി പറഞ്ഞു.
എന്നാൽ നമുക്ക് മൂളലൊക്കെ മാത്രമായിരിക്കുമെങ്കിലുംടേക്ക് പോകാന്‍ അദ്ദേഹം റെഡിയായിരിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷന്‍ ഈ മൂളുന്നത് തെറ്റിക്കുമോ എന്നുളളതായിരിക്കുമെന്നും പക്ഷേ അതൊരു മാജിക്കല്‍ അനുഭവം തന്നെയാണ് ഇത്രയും വലിയൊരു നടനൊപ്പം വര്‍ക്ക് ചെയ്യുക എന്നതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
