Malayalam Breaking News
അമ്മയിൽ പ്രശ്നമൊന്നുമില്ല ; ആളുകൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് – വിജയരാഘവൻ
അമ്മയിൽ പ്രശ്നമൊന്നുമില്ല ; ആളുകൾ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് – വിജയരാഘവൻ
By
താരസംഘടനയായ അമ്മയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് നടന്‍ വിജയരാഘവന്‍ രംഗത്ത്. അമ്മയില്‍ എന്തു ന്യൂനതയാണ് ഉള്ളതെന്നും, പ്രശ്‌നങ്ങളില്ലാത്ത ഏതെങ്കിലും ഒരു കുടുംബമെങ്കിലും ഉണ്ടോയെന്നും താരം ചോദിച്ചു.
ചുമ്മാ ഒരുദിവസം പൊട്ടിമുളച്ച് എല്ലാവരും കൂടി തട്ടികൂട്ടി ഉണ്ടാക്കിയ സംഘടനയല്ല അമ്മ. പ്രളയം വന്നപ്പോള്‍ അഞ്ചരക്കോടി രൂപയാണ് സര്‍ക്കാറിന് സംഘടന നല്‍കിയത്. പത്തുനൂറ്റമ്ബതോളം പേര്‍ക്ക് മാസം അയ്യായിരം രൂപ കൈ നീട്ടം കൊടുക്കാന്‍ കഴിയുന്നുണ്ട്. എല്ലാ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. എത്രപേര്‍ക്കാണ് വീടുവച്ചു കൊടുത്തിരിക്കുന്നത്.
എവിടെയാണ് ന്യൂനതകള്‍ ഉള്ളത്. ന്യൂനതകര്‍ ഇല്ലാത്ത ഒരു കുടുംബത്തെ കുറിച്ച് പറയാന്‍ കഴിയുമോ? അത്തരത്തില്‍ പോലുമുള്ള പ്രശ്‌നങ്ങളില്ലാത്ത സംഘടനയാണ് അമ്മ. ആള്‍ക്കാര്‍ ചുമ്മാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.
vijaya raghavan about amma association
