Malayalam Breaking News
ഫൈറ്റ് രംഗങ്ങളിൽ ആരാണ് ബെസ്റ്റ് , മോഹൻലാലോ മമ്മൂട്ടിയോ ? – മാഫിയ ശശി പറയും !
ഫൈറ്റ് രംഗങ്ങളിൽ ആരാണ് ബെസ്റ്റ് , മോഹൻലാലോ മമ്മൂട്ടിയോ ? – മാഫിയ ശശി പറയും !
By
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ആക്ഷന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇരുവരിലും ആരാണ് ഏറ്റവും മികച്ചത്. ഇതിന്റെ പേരില്‍ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും അരാധകര്‍ തമ്മിലുള്ള തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശിയ്ക്ക് അതിന് മറുപടിയുണ്ട്.
ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാനാണ് മമ്മൂട്ടിയ്ക്ക് താല്‍പ്പര്യം എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കൂടെയുള്ള ആളെക്കൂടി മനസിലാക്കിയാണ് മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ‘മമ്മൂക്കയുടെ ഒരു സ്‌റ്റൈല്‍ ഉണ്ട്. ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയ്യില്‍ കിട്ടിയാല്‍ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവര്‍ ഉള്ള ഫൈറ്റ് തന്നെയാണ്.’ മാഫിയ ശശി പറഞ്ഞു.
‘ലാലേട്ടന്റെ സ്‌റ്റൈല്‍ വേറെയാണ്. ഫൈറ്റ് സീനുകള്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ അയാളെക്കൊണ്ട് ലാലേട്ടന്‍ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലന്‍ റോളില്‍ ഒരു പുതുമുഖമാണ് വരുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു ഭയമുണ്ടാവും. നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കില്‍ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും.’
കിരീടത്തിലെ സംഘട്ടനരംഗം ചെയ്യുമ്ബോള്‍ മോഹന്‍രാജിന് ഫൈറ്റിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും മോഹന്‍ലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചതെന്നുമാണ് മാഫിയ ശശിയുടെ അഭിപ്രായം. ആ ഫൈറ്റ് അത്രയും പ്രശസ്തമായത് മോഹന്‍ലാലിന്റെ കഴിവാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ താല്‍പ്പര്യം കാട്ടാത്തയാളാണ് മോഹന്‍ലാല്‍ എന്നും മാഫിയ ശശി പറഞ്ഞു.
mafiya sasi about mohanlal and mammootty