Connect with us

കുഞ്ഞിന്റെ ഫോട്ടോക്ക് താഴെ വരെ തെറികൾ ! – വെളിപ്പെടുത്തലുമായി ബിബിൻ ജോർജ്

Malayalam Breaking News

കുഞ്ഞിന്റെ ഫോട്ടോക്ക് താഴെ വരെ തെറികൾ ! – വെളിപ്പെടുത്തലുമായി ബിബിൻ ജോർജ്

കുഞ്ഞിന്റെ ഫോട്ടോക്ക് താഴെ വരെ തെറികൾ ! – വെളിപ്പെടുത്തലുമായി ബിബിൻ ജോർജ്

ബിബിനും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നൊരുക്കിയ കട്ടപ്പനയിലെ ഹൃതിക് റോഷനും അമര്‍ അക്ബര്‍ അന്തോണിയും ബ്ലോക്ബസ്റ്ററുകളായിരുന്നു. സോഷ്യല്‍ മീഡിയ തന്റെ എഴുത്തിനെയും അഭിനയത്തേയും എല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും നെഗറ്റീവും പോസിറ്റീവും ആയി ലഭിക്കുന്ന കമന്റുകള്‍ എല്ലാം ശ്രദ്ധിക്കാറുണ്ടെന്നും ബിബിന്‍ പറയുന്നു

പക്ഷെ തെറി വിളിക്കുന്നതു മാത്രം അംഗീകരിക്കാനാവില്ല. തന്റെ മകന്റെ ഫോട്ടോക്ക് താഴെ വരെ തെറികള്‍ എഴുതുന്നു. അത് കാണുമ്ബോലെ സങ്കടമാണ്. രാജ്യദ്രോഹകുറ്റം ചെയ്തത് പോലെ ഉള്ള കമന്റുകള്‍ ആണുള്ളത്. ഇത് വളരെ മോശം പ്രവണതയാണ്

അഭിനയമാണ് എഴുത്തിനേക്കാള്‍ എളുപ്പമുള്ള ജോലി എന്നും ബിബിന്‍ പറഞ്ഞു. എഴുത്ത് പലപ്പോഴും വളരെയധികം ചിന്ത വേണ്ട ഒന്നാണ്. സ്‌ട്രെസിലൂടെ കടന്നു പോകേണ്ടി വരും. പലപ്പോഴും മാസങ്ങളും വര്‍ഷങ്ങളും എടുത്താണ് തിരക്കഥകള്‍ എഴുതുന്നത്. താനും വിഷ്ണുവും ഒക്കെ സാധാരണക്കാരന്. ഇപ്പോളും സാധാരണക്കാരായ ജീവിക്കുന്നത് കൊണ്ടാണ് എഴുത്തുകളില്‍ ഹാസ്യമുണ്ടാകുന്നത്. ‘അന്തസ്‌’, ‘രതീഷ്’ ‘സഹോ’ തുടങ്ങിയ വാക്കുകളൊക്കെ ആളുകളില്‍ ഒരു കൗതുകമുണ്ടാക്കാന്‍ വേണ്ടി എഴുതുന്നതാണ്. ഒരേ വാക്ക് തന്നെ ഒരു സിനിമയില്‍ ആറു തവണ ആവര്‍ത്തിച്ചാല്‍ ആളുകള്‍ക്ക് രെജിസ്റ്റര്‍ ആവും എന്ന തിയറിയുണ്ട്. അത് പ്രതീക്ഷിച്ചാണ് അത്തരം വാക്കുക്കള്‍ എഴുതുന്നത്. സിദ്ദിക്ക് ലാലിന്‍റെ തിരക്കഥകളാണ് ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. ഇവരുമായി ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നത് കേള്‍ക്കുമ്ബോള്‍ സന്തോഷമുണ്ട്. പക്ഷെ അവരോളം എത്താന്‍ താനും വിഷ്ണുവും ഇനിയും കുറെ സഞ്ചരിക്കണം എന്നും ബിബിന്‍ പറഞ്ഞു.

ഹാസ്യം വളരെ പെട്ടന്ന് പ്രേക്ഷകരിലേക്ക് എത്തണം. ഇല്ലെങ്കില്‍ പരാജയപ്പെട്ടേക്കാം. ഇന്നത്തെ കാലത്ത് ഹാസ്യത്തെ ചളി എന്നൊക്കെ പറഞ്ഞു മാറ്റി നിര്‍ത്തുന്നതും ഗ്രേഡ് കുറഞ്ഞ ഒന്നായി കാണുന്നതും ഒക്കെ കാണാറുണ്ടെന്നും ബിബിന്‍ പറഞ്ഞു. ചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്നാണ് തങ്ങള്‍ ഹാസ്യമുണ്ടാക്കുന്നത്. അത് കൊണ്ടാവാം ആ ഹാസ്യം ആള്‍ക്കാര്‍ക്ക് ഇഷ്ടമാകുന്നതും. സിനിമയുടെ പാറ്റേണ്‍ എത്ര തന്നെ മാറി വന്നാലും എന്റെര്‍റ്റൈനെര്‍ വിഭാഗത്തില്‍ പെട്ട സിനിമകള്‍ എന്നും നില നില്‍ക്കും എന്ന പ്രതീക്ഷയും ബിബിന്‍ പങ്കുവച്ചു. സംവിധാനത്തെ കുറിച്ചുള്ള ചോദ്യത്തിന് ദൈവാനുഗ്രഹമുണ്ടെങ്കില്‍ നടക്കും എന്ന മറുപടിയാണ് ബിബിന്‍ നല്‍കിയത്.

bibin george about social media

More in Malayalam Breaking News

Trending

Recent

To Top