മുന്‍ഭാര്യയുടെ സംരംഭത്തിന് ആശംസകളുമായി വിജയ് യേശുദാസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദര്‍ശന രാജഗോപാലും ഏകദേശം അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. അമേയ, അവ്യന്‍ എന്നിങ്ങനെ രണ്ട് കുട്ടികളും ഇരുവര്‍ക്കുമുണ്ട്. ഇരുവരും വിവാഹമോചിതരായി എന്ന വാര്‍ത്ത അടുത്തിടെയാണ് എല്ലാവരും അറിയുന്നത്. വിവാഹമോചനം ഇരുവരും വളരെ രഹസ്യമാക്കി വെച്ചിരുന്നു.
എന്നാല്‍ ഫഌവഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വെച്ച് വിജയ് യേശുദാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദാമ്പത്യ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായിരുന്നു എന്നും അതാണ് പിരിയാന്‍ കാരണം എന്നും വിജയ് പറഞ്ഞിരുന്നു. എങ്കിലും നല്ല സൗഹൃദമാണ് ദര്‍ശനയുമായി ഇപ്പോഴുമുള്ളത് എന്നും വിജയ് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മുന്‍ഭാര്യയുടെ നേട്ടങ്ങളിലും പുതിയ സംരംഭങ്ങളിലും അഭിമാനം കൊള്ളുകയാണ് വിജയ്. കഴിഞ്ഞ ദിവസം ദര്‍ശനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയ ഗായകന്റെ പോസ്റ്റിനെ പറ്റിയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഡയമണ്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസാണ് ദര്‍ശന ചെയ്യുന്നത്. സ്ത്രീകള്‍ അധികം കടന്നു വന്നിട്ടില്ലാത്ത ഈ മേഖലയില്‍ കഴിവ് തെളിയിക്കാനും ഉയര്ച്ചിയിലേക്ക് എത്താനും ദര്‍ശനയ്ക്ക് സാധിച്ചിരുന്നു.
മാത്രമല്ല ലാബില്‍ വികസിപ്പിച്ച വജ്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ ഉടമയാണ് ദര്‍ശന. അവരുടെ പുത്തന്‍ സംരംഭത്തിന് പ്രോത്സാഹനവുമായിട്ടാണ് വിജയ് യേശുദാസും എത്തിയിരിക്കുന്നത്. ദര്‍ശനയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള വിജയ് യേശുദാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായത്. വിജയ് മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തും ഗായികയുമായ ശ്വേത മോഹനും ദര്‍ശനയ്ക്ക് ആശംസ അറിയിച്ചിരുന്നു.
ഇത് മാത്രമല്ല വനിതാ ദിനത്തില്‍ തന്റെ ജീവിതത്തിലുള്ള ശക്തരായ വനിതകള്‍ക്കെല്ലാം ആശംസയുമായി വിജയ് യേശുദാസ് എത്തിയിരുന്നു. ദര്‍ശന ഉള്‍പ്പെടെ ആ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. 2007 ജനുവരിയിലായിരുന്നു വിജയ് യേശുദാസും ദര്‍ശന ബാലഗോപാലും വിവാഹിതരാവുന്നത്. ദുബായില്‍ വച്ച് കണ്ടുമുട്ടിയ താരങ്ങള്‍ ഏറെ കാലം പ്രണയത്തിലായിരുന്നു. ദര്‍ശനയ്ക്ക് 16 വയസ്സുള്ളപ്പോഴാണ് വിജയ് യേശുദാസുമായി പരിചയപ്പെടുന്നത്. അന്ന് വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ ദര്‍ശനയും പങ്കെടുത്തിരുന്നു.
ആ കൂടിച്ചേരലിന് ശേഷമാണ് ഇരുവരും സൗഹൃദത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം വിജയുടെ ഉയര്‍ച്ച താഴ്ചകളിലെല്ലാം ഭാര്യയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മാത്രമല്ല അഭിപ്രായ വ്യത്യാസങ്ങളും ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നതോടെയാണ് ഇരുവരും വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
അതേസമയം, അടുത്തിടെയായി എല്ലാ ഫങ്ഷനിലും നടി ദിവ്യ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസ് എത്തിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അടുത്തിടെ നടന്ന ഗോവിന്ദ് പത്മസൂര്യഗോപിക അനില്‍ വിവാഹത്തിനും ദിവ്യ പിള്ളയുടെ കൈപിടിച്ചാണ് വിജയ് യേശുദാസ് എത്തിയത്. കഴിഞ്ഞ ദിവസം ഒരു ഫാഷന്‍ ഷോയിലും വിജയ് പങ്കെടുത്തത് ദിവ്യ പിള്ളയ്ക്കൊപ്പമാണ്. അതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ വര്‍ധിച്ചു.
നിരവധി പേരാണ് അത്തരത്തിലുള്ള കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവലിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. നിരവധി സെലിബ്രിറ്റികള്‍ റാംപ് വാക്ക് ചെയ്ത ഒരു ഫാഷന്‍ ഫെസ്റ്റിവലായിരുന്നു ഇക്കോ വോഗ് ദി ഫാഷന്‍ ഫെസ്റ്റിവല്‍ കറുത്ത ബാഗി പാന്റും ബെനിയനും വെളുത്ത ഷര്‍ട്ടുമായിരുന്നു വിജയിയുടെ വേഷം. ഗൗണായിരുന്നു ദിവ്യ പിള്ളയുടെ വേഷം.
റാംപിലേക്ക് കയറും മുമ്പ് ബാക്ക് സ്റ്റേജിലൂടെ ഇരുവരും കൈകോര്‍ത്ത് പിടിച്ച് നടന്നുനീങ്ങുന്ന വീഡിയോയാണ് പ്രണയഗാനങ്ങളുടെ അകമ്പടിയോടെ സോഷ്യല്‍മീ!ഡിയയില്‍ പ്രചരിക്കുന്നത്. റാംപില്‍ കയറിയിട്ട് കൈ കോര്‍ത്ത് നടന്നാല്‍ പോരേ.. ബാക്ക് സ്റ്റേജില്‍ നിന്ന് തന്നെ തുടങ്ങണോ എന്നായിരുന്നു വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. മറ്റ് ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് ഇരുവരും പ്രണയത്തിലാണോ എന്നതായിരുന്നു.
