Connect with us

നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കരുത്; വിജയ് സേതുപതി

Actor

നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കരുത്; വിജയ് സേതുപതി

നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കരുത്; വിജയ് സേതുപതി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ് സേതുപതി. നായകനും പ്രതിനായകനുമായി തിളങ്ങി, ബോളിവുഡില്‍ വരെ എത്തിനില്‍ക്കുകയാണ് നടന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത നില്‍ക്കെ, മുന്‍പ് വിജയ് സേതുപതി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കരുതെന്നാണ് വിജയ് സേതുപതി പറയുന്നത്. നിരവധി പേരാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്ന ബിജെപിയെയും സംഘപരിവാറിനെയും ഉദ്ദേശിച്ചാണ് വിജയ് സേതുപതി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.

വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, നല്ലപോലെ ചിന്തിച്ച് ചെയ്യണമെന്നും പറഞ്ഞ വിജയ് സേതുപതി, നമ്മുടെ ജാതിക്കും മതത്തിനും പ്രശ്‌നമുണ്ട് എന്ന് പറഞ്ഞ് വോട്ട് ചോദിക്കുന്നവരുടെ കൂടെ നില്‍ക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ എന്റെ സ്‌നേഹമുള്ള ജനങ്ങളേ, നിങ്ങള്‍ സൂക്ഷിച്ച് വോട്ടുചെയ്യണം. ദയവായി നല്ലവണ്ണം ചിന്തിച്ച് വോട്ടുചെയ്യണം. വോട്ടുചെയ്യുകയെന്നത് പരമപ്രധാനമാണ്. നമ്മുടെ സംസ്ഥാനത്തോ ഗ്രാമത്തിലോ കോളജിലോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ രംഗത്തിറങ്ങുന്നവരെയായിരിക്കണം എപ്പോഴും സഹായിക്കേണ്ടത്.

അല്ലാതെ, നമ്മുടെ ജാതിക്കും മതത്തിനും പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് വോട്ടുചോദിക്കുന്നവര്‍ക്കൊപ്പം ഒരിക്കലും ഒപ്പം നില്‍ക്കരുത്. അങ്ങനെ പറയുന്നവരൊക്കെ നമ്മളെ കുഴപ്പങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിച്ച് ഇളക്കിവിട്ടശേഷം അവരുടെ വീട്ടില്‍ പൊലീസ് സംരക്ഷണയില്‍ സുരക്ഷിതമായി കഴിയുന്നവരായിരിക്കും. നമ്മളായിരിക്കും പിന്നീട് കുഴപ്പത്തിലാവുക. ഇത് എല്ലാവരും മനസ്സിലാക്കണം.’ എന്നാണ് വിജയ് സേതുപതി മുന്‍പൊരു ചടങ്ങിനിടെ പറഞ്ഞത്.

More in Actor

Trending

Recent

To Top