Actor
രാം ഗോപാല്‍ വര്‍മ്മയുടെ അടുത്ത ചിത്രത്തില്‍ നായകനായി വിജയ് സേതുപതി, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
രാം ഗോപാല്‍ വര്‍മ്മയുടെ അടുത്ത ചിത്രത്തില്‍ നായകനായി വിജയ് സേതുപതി, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. എപ്പോഴും അദ്ദേഹം വിവാദങ്ങളില്‍ ചെന്ന് പെടാറുണ്ട്. ഇപ്പോള്‍ പ്രഭാസ് ചിത്രം ‘കല്‍ക്കി’യില്‍ ഒരു മാസ് കാമിയോ റോളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. കാമിയോ റോള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മാത്രമാണ് പ്രേക്ഷകര്‍ ഈ വിവരം അറിഞ്ഞത് തന്നെ.
മോഡല്‍ ആരാധ്യ ദേവിയെ നായികയാക്കിയുള്ള ‘സാരി’ എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം പുറത്തിറക്കാനൊരുങ്ങുകയാണ് ആര്‍ജിവി.ആര്‍ജിവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കാര്യത്തില്‍ ആര്‍ജിവിയോ വിജയ് സേതുപതിയോ പ്രതികരിച്ചിട്ടില്ല. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായ മഹാരാജ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
‘ഗാന്ധി ടോക്ക്’, ‘വിടുതലൈ 2’ എന്നീ സിനിമകളാണ് വിജയ് സേതുപതിയുടേതായി റിലീസിന് ഒരുങ്ങുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടാണ് ‘വിടുതലൈ 2വിനായി കാത്തിരിക്കുന്നത്. സൂരി, ഗൗതം വാസുദേവ് മേനോന്‍, കിഷോര്‍, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതിയുടെ കഥാപാത്രം അതിഥി വേഷത്തിലൊതുക്കി വിടുതലൈ ഒറ്റ സിനിമയായാണ് താന്‍ ആദ്യം വിഭാവനം ചെയ്തതെന്ന് വെട്രിമാരന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
സിനിമ മുഴുവനും സൂരിയുടെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് എഴുതിയിരുന്നത്. എന്നിരുന്നാലും ചിത്രീകരണം ആരംഭിച്ചപ്പോള്‍, വിടുതലൈയുടെ ലോകം വ്യാപ്തിയിലും സ്‌കെയിലിലും റണ്‍ടൈമിലും വികസിച്ചുകൊണ്ടിരുന്നു, ഇത് സിനിമയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു.
പ്രശസ്ത തമിഴ് മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
