പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ചു, ഉപമുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമർശം; സംവിധായകൻ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്
പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ചു, ഉപമുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമർശം; സംവിധായകൻ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്
പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിച്ചു, ഉപമുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമർശം; സംവിധായകൻ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസ്
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. എപ്പോഴും വിവാദത്തിൽപ്പെടാറുള്ള അദ്ദേഹത്തിന്റെ വാർത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.
തെലുങ്കുദേശം നേതാവ് രാമലിംഗം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന് കല്യാണിനുമെതിരെ നടത്തിയ മോശം പരാമര്‍ശത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ പ്രമോഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ആര്‍ജിവി പ്രചരിപ്പിച്ചിരുന്നു.
തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ സംവിധായകന് നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. അതേസമയം, തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍ രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.
‘വ്യൂഹം’ തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനും ടിഡിപി ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആന്ധ്ര പ്രദേശിലെ രാഷ്ട്രീയവും മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ ജീവിതകഥയും പറയുന്ന ചിത്രമാണ് വ്യൂഹം.
നടന് അജ്മല്‍ അമീറാണ് ജഗന് മോഹന്‍ റെഡ്ഡിയായി വേഷമിടുന്നത്. നേരത്തെ നവംബര്‍ 10ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം റിവിഷന്‍ കമ്മിറ്റിക്ക് അയച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. മാനസ രാധാകൃഷ്ണന് ആണ് ജഗന് മോഹന്‍ റെഡ്ഡിയുടെ ഭാര്യയായി ചിത്രത്തില്‍ വേഷമിടുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ്...
പ്രശസ്ത തമിഴ് നടൻ ഷിഹാൻ ഹുസൈനി(60) അന്തരിച്ചു. കാൻസർ ബാധിച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ...
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...