Actor
ഒരു ചിത്രത്തിന് മാത്രം ടൈഗർ ഷറോഫ് വാങ്ങുന്നത് 165 കോടി രൂപ!, വെളിപ്പെടുത്തലുമായി നിര്‍മാതാവ്
ഒരു ചിത്രത്തിന് മാത്രം ടൈഗർ ഷറോഫ് വാങ്ങുന്നത് 165 കോടി രൂപ!, വെളിപ്പെടുത്തലുമായി നിര്‍മാതാവ്
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈഗർ ഷറോഫ്. താരത്തിന്‍റേതായി പുറത്തെത്തിയ ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടെ മിയാൻ. അക്ഷയ് കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ വളരെ വലിയ പരാജയമാണ് നേരിട്ടത്.
പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കളായ പൂജ എന്റർടെയ്ൻമെന്റ്സ് വൻ കടത്തിലായെന്നും വാർത്തകളുണ്ടായിരുന്നു. വഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് കടം തീര്‍ക്കാനായി മുംബൈയിലെ ഓഫിസ് കെട്ടിടം വിറ്റതായി വാര്‍ത്തകള്‍ വന്നു.
കൂടാതെ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കിയില്ല എന്ന ആരോപണവുമായി അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. വന്പൻ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് മുടക്ക് മുതലിന്‍റെ പകുതി പോലും തിരിച്ചുപിടിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ബോളിവുഡ് സൂപ്പർ താരങ്ങളുടെ പ്രതിഫലവും ചർച്ചയായി മാറിയിരിക്കുകയാണ്. നടൻ ടൈഗർ ഷറോഫിന്റെ പ്രതിഫലത്തേക്കുറിച്ചുള്ള നിർമാതാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാവുന്നത്. നിര്‍മാതാവ് സുനില്‍ ദര്‍ശനാണ് ഇതേ കുറിച്ച് സംസാരിച്ചിരിക്കുന്നത്.
നടന്‍ അക്ഷയ് കുമാര്‍ ഒരു സിനിമയ്ക്ക് 165 കോടി വാങ്ങുന്നു എന്ന് പറയുന്നത് സത്യമാണോ എന്ന ചോദ്യത്തിനായിരുന്നു സുനിലിന്റെ മറുപടി. പറഞ്ഞ തുക കൃത്യമല്ലാത്തതിനാല്‍ തനിക്ക് അതില്‍ കമന്റ് പറയാനാവില്ല.
എന്നാല്‍ ഈ പറഞ്ഞ തുക ടൈഗര്‍ ഷറോഫിന്റെ പ്രതിഫലത്തോട് അടുത്തു നില്‍ക്കുന്നതാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇതോടെ ടൈഗര്‍ ഷറോഫിന് 165 കോടി രൂപ പ്രതിഫലം ഒക്കെയുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇതല്‍പ്പം കൂടിതലാണെന്നും 165 കോടിയ്ക്ക് വേണ്ട പ്രകടനമൊന്നും നടന്‍ കാഴ്ച വെയ്ക്കുന്നില്ലെന്നുമായിരുന്നു ഒരാള്‍ വിമര്ശിച്ച് കുറിച്ചത്.