Malayalam Breaking News
ഷെഡ്യുൾ ബ്രേക്ക് ആയപ്പോൾ എന്നെ മാറ്റി വേറെ ആളെ എടുക്കില്ലെന്നു ഞാൻ സംവിധായകനെ കൊണ്ട് സത്യം ചെയ്യിച്ചു – വിജയ് സേതുപതി
ഷെഡ്യുൾ ബ്രേക്ക് ആയപ്പോൾ എന്നെ മാറ്റി വേറെ ആളെ എടുക്കില്ലെന്നു ഞാൻ സംവിധായകനെ കൊണ്ട് സത്യം ചെയ്യിച്ചു – വിജയ് സേതുപതി
By
ഏറെ പ്രതിസന്ധികളിലൂടെ സ്വന്തം പ്രയത്നത്തിലൂടെ സിനിമ ലോകത് മുൻനിരയിലേക്ക് ഉയർന്നു വന്ന നടനാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ്റിനു ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടം. ഇന്നിപ്പോൾ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ എത്തി നില്കുകയാണ് വിജയ് സേതുപതി.
ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സൂപ്പര്‍ ഡിലക്സി’ല്‍ ശില്പ എന്ന ട്രാന്സ്ജെന്ഡറായാണ്് വിജയ് സേതുപതി അഭിനയിക്കുന്നത്. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഷൂട്ട് ആരംഭിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് മനസിലാക്കാന്‍ കഴിയുമായിരുന്നുവെങ്കിലും ചിത്രത്തിലെ ശില്പയെ അവതരിപ്പിക്കാന്‍ തനിക്ക ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് സേതുപതി പറയുന്നു. ‘ഫിലിം കമ്പാനിയന് സൗത്തി’ന് വേണ്ടി ഭരദ്വാജ് രംഗന് നടത്തിയ അഭിമുഖത്തിലാണ് കഥാപാത്രത്തെ ഉള്ക്കൊള്ളാനെടുത്ത പരിശ്രമങ്ങളെ കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്.
ശില്പയുടെ കഥാപാത്രം എങ്ങനെ ചെയ്യണമെന്ന് പേടിയുണ്ടായിരുന്നുവെന്ന് സേതുപതി പറഞ്ഞു. എങ്ങനെയാണ് ആ കഥാപാത്രം ചെയ്യുകയെന്നറിയില്ല. സാരി ഉടുത്തിട്ടുണ്ട്, വിഗ് വെച്ചു, എല്ലാം ചെയ്യുന്നുണ്ട്, പക്ഷേ ആ കഥാപാത്രമാവാന്‍ മാത്രം കഴിഞ്ഞിരുന്നില്ല, പക്ഷേ താന്‍ തന്നെയാണ് അത് എന്ന് തിരിച്ചറിയാനും തനിക്കും കഥാപാത്രത്തിനും ഇടയ്ക്ക് എന്തോ തടസമുണ്ടെന്നും അറിയാമായിരുന്നു. ആദ്യത്തെ ഷെഡ്യൂള്‍ ബ്രേക്കായപ്പോള്‍ തന്നെ മാറ്റാന്‍ പോവുകയാണോ എന്ന് തോന്നിയെന്നും സേതുപതി പറഞ്ഞു.
ഷെഡ്യൂള്‍ ബ്രേക്കായപ്പോള്‍ അത് എന്റെ പ്രശ്നം കൊണ്ടാണോ എന്നാണ് തോന്നിയത്. സംവിധായകനോട് എന്നെ മാറ്റാന്‍ പോവുകയാണോ എന്ന് ചോദിച്ചു. അത് എല്ലാ അഭിനേതാക്കള്‍ക്കുമുള്ള ഭയമാണ്. അത് സംവിധായകന് എന്തു പറയുന്നു എന്നതല്ല, മറിച്ച് ആ കഥാപാത്രത്തോട് നിങ്ങള്‍ തന്നെ നീതികാണിക്കുന്നില്ല എന്ന തോന്നലാണ്, നിങ്ങള്‍ക്ക് സ്വയം നിങ്ങളെ തന്നെ ചതിക്കാന്‍ കഴിയില്ല. ഷെഡ്യൂള്‍ ബ്രേക്കായപ്പോള്‍ എന്നെ മാറ്റില്ല എന്ന് സത്യം ചെയ്യാന്‍ ഞാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു.
അടുത്ത ഷെഡ്യൂളിലും വീണ്ടും സാരിയുടുത്ത്, വിഗ് വെച്ച് , മദി തന്ന (ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍) സണ്‍ഗ്ലാസ് വെച്ച് ഷോട്ട് എടുത്തു തുടങ്ങി. പക്ഷേ അപ്പോഴും ശരിയാകുന്നുണ്ടായിരുന്നില്ല, അപ്പോഴാണ് മദി കാല് കുറച്ചു കൂടി അടുപ്പിച്ച് വച്ച് നടക്കാന്‍ പറഞ്ഞത്. തന്റെ പോസ്റ്റര്‍ എങ്ങനെ ആയിരിക്കണമെന്ന് പറഞ്ഞു. ആ സമയത്താണ് കഥാപാത്രം വര്‍ക്ക് ഔട്ടാവാന്‍ തുടങ്ങിയതെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.
ആ മാറ്റം ശില്പ തന്നെ ചെയ്തതാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ശരിയാകുമ്പോള്‍ തനിയെ എന്നിലേക്ക് വരാമെന്ന് ശില്പ തന്നെ കരുതിയിരുന്നത് പോലെ.. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിക്കുന്നവരാണെന്നാണ് ഞാന്‍ കരുതുന്നത്.അല്ലാതെ സാങ്കല്പ്പികമല്ല.
പണത്തിനായി മാത്രം സിനിമകള്‍ ചെയ്യരുതെന്ന് സേതുപതി പറയുന്നു. എല്ലാവരും ഈ ആര്‍ട്ഫോം (സിനിമ) ചെയ്യാനായിട്ടാണ് വന്നത്.വരുമ്പോള്‍ കുറച്ചു പേര് പെട്ടെന്ന് സെറ്റിലാവണം, കുറച്ചു പൈസയുണ്ടാക്ക് ,വീട് പണിയ്. ഇന്‍വസ്റ്റ്മെന്റ് നടത്ത് എന്നിങ്ങനെയൊക്കെ പറയും പക്ഷേ അതിനല്ല നമ്മള് വന്നത്, അഭിനേതാവാകാനാണ് വന്നത് അല്ലെങ്കില്‍ സംവിധായകനാകാനാണ് വന്നത്. ബാക്കിയെല്ലാം പിന്നാലെ വരും, അല്ലാതെ പണത്തിന് പിന്നാലെ പോയാല്‍ നാളെ നമ്മള്‍ക്കുള്ളിലെ കല തന്നെ ചിന്തിക്കും ഇവന് എന്നെയല്ല പൈസയാണ് വേണ്ടതെന്ന് , അങ്ങനെ നാളെ കല നമ്മളെ വിട്ടു പോയാല്‍ നമ്മള് കഷ്ടപ്പെടുമെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്‍ക്ക് ബോറടിക്കുമെന്ന പേടിയുണ്ടെന്നും അതുകൊണ്ടാണ് വെറൈറ്റി ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്നും താരം പറയുന്നു. അതുകൊണ്ട് അഭിനയിക്കുന്നത് ഗൗരവമായിട്ട് തന്നെയാണ് കാണുന്നത്. ഓരോ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴും തലച്ചോറ് ഫ്രഷ് ആകുന്നുണ്ടെന്ന് തനിക്ക് തോന്നുന്നതായും താരം പറഞ്ഞു.
ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഇനിയും ആഗ്രഹങ്ങളുണ്ട്. ഫ്യൂച്ചറിസ്റ്റിക് സിനിമകള്‍ ചെയ്യണം,ഫിലോസഫര്‍, പ്ലേ ബോയ്,തലൈവര്‍, ഫ്രോഡ് അങ്ങനെ എല്ലാ ക്യാരക്ടറും ചെയ്യണമെന്നുണ്ട്. എല്ലാവര്‍ക്കുള്ളിലും എല്ലാമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ തനിക്കുള്ളിലുള്ള എല്ലാവരെയും കണ്ടുപിടിക്കണമെന്ന് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
vijay sethupathi about super deluxe
