serial news
വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്; പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം; അർധ രാത്രി 12 മണിയ്ക്ക് വിജയ് മാധവ് പങ്കിട്ട പോസ്റ്റ് !
വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്; പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം; അർധ രാത്രി 12 മണിയ്ക്ക് വിജയ് മാധവ് പങ്കിട്ട പോസ്റ്റ് !
മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദേവികയും, വിജയ് മാധവും. ഒരാൾ അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോൾ, മറ്റേയാൾ ഗായകനായിട്ടാണ് പ്രേക്ഷർക്ക് മുൻപിലേക്ക് എത്തിയത്. രണ്ടാളുടെയും കടന്നുവരവ് ടെലിവിഷൻ രംഗത്തുനിന്നുമായിരുന്നു.
ഇരുവരുടെയും വിവാഹ വാർത്തയും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പുത്തൻ സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവയ്ക്കുന്നത്. ജീവിതത്തിൽ പുതിയ ഒരാളെക്കൂടി എതിരേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് . സോഷ്യൽ മീഡിയ വഴി സന്തോഷങ്ങൾ പങ്കിടുന്ന ഇരുവരുടെയും ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.
വിജയ് മാധവ് ആണ് സോഷ്യൽ മീഡിയ വഴി പോസ്റ്റ് പങ്കിട്ടത്. “ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം.,ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ് …വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു- വിജയ് പോസ്റ്റിലൂടെ പറയുന്നു.
അർധ രാത്രി 12 മണി കഴിഞ്ഞാൽ എൻ്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും …
അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ…ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ അവൾ അതറിയണം,താനൊരു ഗായികയാണെന്ന് വിജയ് കുറിച്ച വാക്കുകൾ ഇങ്ങനെ…
ആ നിമിഷത്തെ ദേവിക അതിജീവിച്ചാൽ പ്രതീക്ഷയുടെ ഒരു നേർത്ത വഴി എനിക്ക് തുറന്നു കിട്ടും,
പിന്നെ ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം. എല്ലാരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം എന്നും വിജയ് പോസ്റ്റിലൂടെ പറയ്യുന്നുണ്ട്. പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ് എന്നാൽ ഇരുവർക്കും ഉപദേശവും പ്രാർത്ഥനയുമായും ആരാധകർ എത്തിയിട്ടുണ്ട്.
പാട്ട് നന്നായി. പക്ഷേ, ഈ സമയത്ത് നല്ല ഉറക്കം അത്യാവശ്യമാണ്. പാട്ട് പകലായിക്കൂടേ, കുട്ടികളേ….
മാഷിന്റെ പാട്ടും ദേവുവിന്റെ പാട്ടും അതിമനോഹരം.എന്റെ മോളെ നിന്നെ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ, ഞങ്ങളുടെ കുഞ്ഞുവായയും നല്ല ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആകും ഉറപ്പ് ദൈവമേ കാത്തു കൊള്ളേനെ ഈ കുഞ്ഞുങ്ങളെ എന്നുള്ള കമന്റുകൾ ആണ് വിജയുടെ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
about vijay madhav