Connect with us

പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ മാത്രം; വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ പേര് മാറ്റി

Tamil

പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ മാത്രം; വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ പേര് മാറ്റി

പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ മാത്രം; വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ പേര് മാറ്റി

ഈ മാസം ആദ്യമായിരുന്നു നടന്‍ വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന് പേര് നല്‍കിയിരുന്ന പാര്‍ട്ടിയുടെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കിയാണ് മാറ്റിയത്.

പേരുമാറ്റത്തിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും.

തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാപകന്‍ വേല്‍മുരുകന്‍ രംഗത്തെത്തിയിരുന്നു. ഇരുപാര്‍ട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാല്‍ ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വിജയ്‌യുടെ പാര്‍ട്ടി ആദ്യമായി മത്സരിക്കാനൊരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Continue Reading

More in Tamil

Trending

Recent

To Top