Connect with us

” അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്യപ്പെടുത്തുന്നവരുണ്ട് ” – നയൻതാരയുടെ പ്രണയങ്ങളെക്കുറിച്ച് വിഘ്‌നേഷ് ശിവൻ

Malayalam Breaking News

തമിഴിലെ ഏറ്റവും സംസാരമായ താരജോഡിയാണ് വിഘ്‌നേഷും നയൻതാരയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളുമൊക്കെ തമിഴ് സിനിമ ലോകത്ത് സജീവ ചർച്ചയാണ്. പ്രണയം വിഘ്‌നേശ് തുറന്നു പറഞ്ഞിട്ടുമുണ്ട് പലതവണ.ഇപ്പോൾ നയൻതാരയെ കുറിച്ച് വാചാലനാകുകയാണ് വിഘ്‌നേഷ് ശിവൻ.

‘ജീവിതത്തില്‍ ഏറെ കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണ്. ഞാന്‍ ഒരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു.

ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ് ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂ’. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും.

നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ മറ്റൊരു നയന്‍താരയാണ്. അച്ഛന്‍ അമ്മ സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. അവരുടെ മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളൂ’ വിഘ്‌നേശ് പറഞ്ഞു.

വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് മറുപടിയും വിക്കി നല്‍കി. ‘കൃത്യമായ ഡേറ്റ് അറിയില്ല. ഒരിക്കല്‍ നടക്കും. എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും’ അദ്ദേഹം പറഞ്ഞു.

vignesh sivan about nayanthara

More in Malayalam Breaking News

Trending

Recent

To Top