Connect with us

രണ്ടു സെൻറ് വീട്ടിലെ താമസം ; എഡിറ്റ് ചെയ്ത മോഹിപ്പിക്കുന്ന ചിത്രങ്ങളിലൂടെയും ഡി ജെ ആണെന്ന വ്യാജ വിവരത്തിലൂടെയും സ്ത്രീകളെ വലയിലാക്കി ; കറങ്ങി നടന്നത് മോഷ്ടിച്ച ആഡംബര ബൈക്കിൽ !!!

Malayalam Breaking News

ചോവായൂരിൽ പതിനേഴുകാരിയെ തട്ടികൊണ്ടുപോയ ഇരുപതുകാരന്റെ ജീവിതം ആരെയും അമ്പരപ്പിക്കുന്നതാണ്. മോർഫ് ചെയ്ത സ്വന്തം ചിത്രങ്ങളിലൂടെ സ്ത്രീകളെ വലയിലാക്കിയ ഫയാസ് മുബീൻ വ്യാജ വിവരങ്ങളിലൂടെയാണ് ഫേസ്ബുക്കിൽ വിലസിയിരുന്നത്.

എറണാകുളം സ്വദേശിയായ ഫയാസ് മുബീന്‍ ഡിജെയാണെന്നു വ്യാജപ്രചരണം നല്‍കി ഫെയ്സ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയിരുന്നു . എഡിറ്റ് ചെയ്തു മോഹിപ്പിക്കുന്ന സൗന്ദര്യം വരുത്തി സ്ത്രീകളെ വലയിലാക്കിയ ഫയാസ് , രണ്ടു സെന്റിലെ വീട്ടിലാണ് താമസം . വീടിനോട് ചേർന്നുള്ള വൻകിട ഹോട്ടലിൽ ഡി ജെ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫയാസ് ഫേസ്ബുക്കിലൂടെ സൗഹൃദങ്ങൾ ആരംഭിച്ചത്.

അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജവിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തിൽ അധികം ആളുകളാണു സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ മാത്രം ഫയാസിനു സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.

കഴിഞ്ഞ പത്ത് മാസമായി ഫയാസ് കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണു പതിനേഴുകാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി. പിന്നീടു നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണു നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പു പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു വ്യാജ ഡിജെയെ തിരിച്ചറിഞ്ഞത്.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. വ്യാജവിവരങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തിയാണു മറ്റുള്ളവരെ ആകര്‍ഷിച്ചിരുന്നത്. നിരവധിയാളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഇക്കാര്യം വിശദമായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുന്‍പ് എറണാകുളത്തെ ഷോറൂമില്‍നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്. വ്യാജ നമ്പര്‍ പതിപ്പിച്ച് ഓടുകയായിരുന്നു.

പെണ്‍കുട്ടിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണു മംഗലാപുരത്തുനിന്ന് ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്. പൂര്‍ണമായും ഇരുചക്രവാഹനത്തിലായിരുന്നു യാത്ര. പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കി ഓരോയിടത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

fayaz mubeen – froud arrested in calicut

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top