Social Media
എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍; നയന്‍സിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് ആഘോഷിച്ച് വിഘ്‌നേശ്
എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍; നയന്‍സിന്റെ പിറന്നാള്‍ അടിച്ചുപൊളിച്ച് ആഘോഷിച്ച് വിഘ്‌നേശ്
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് ഇന്ന് 39ാം പിറന്നാള്‍ ആണ്. തന്റെ കരിയറിലെ ഏറെ വിലപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ നയന്‍സിന് ജന്മദിനാശംസ പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.
‘എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അര്‍ത്ഥവും നീയും നിന്റെ സന്തോഷവുമാണ്, എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍.’ എന്നായിരുന്നു വിഘ്‌നേഷ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. എന്റെ ഉയിരിനും ഉലകിനും ജന്മദിനാശംസകള്‍ എന്ന് എഴുതിയ കേക്ക് മുറിച്ച് ഇരുവരും പിറന്നാളും ആഘോഷിച്ചു.
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിക്കി എന്ന വിഘ്‌നേഷും വിവാഹിതരായത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഇരുവരും ഉയിരിന്റെയും ഉലകിന്റെയും പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയിലെ ക്വലാലംപൂരില്‍ വച്ചായിരുന്നു മക്കളുടെ ജന്മദിനാഘോഷം നടത്തിയത്. ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മക്കളായ ഉയിരിന്റെയും ഉലകിന്റെയും മുഖം വെളിപ്പെടുത്തിയിരുന്നത്. ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ നയന്‍താരയോ വിഘ്‌നേശ് ശിവനോ പങ്കിട്ടിരുന്നില്ല.
ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കിട്ടത്. വിഘ്‌നേശ് ശിവന്‍ തന്നെയാണ് അച്ഛന്‍-മക്കള്‍ സ്‌നേഹം വര്‍ണിക്കുന്ന പാട്ടിന്റെ വരികള്‍ സിനിമയ്ക്കായി എഴുതിയതും. മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്‌നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികള്‍ പങ്കിട്ടു.
”എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍… എന്‍ ഗുണം കൊണ്ട എന്‍ ഉലക്… ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാന്‍ വളരെക്കാലമായി കാത്തിരിക്കുന്നു… എന്റെ പ്രിയപ്പെട്ട ആണ്‍മക്കള്‍. വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നു. ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം…
നന്ദി ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങള്‍ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വര്‍ഷം മുഴുവനും ജീവിതകാലം മുഴുവന്‍ വിലമതിക്കാനുള്ള നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും” എന്ന് വിഘ്‌നേശ് ശിവന്‍ കുറിച്ചു.