News
ലിയോ ഒടിടിയിലെത്താന്‍ വൈകും; കാരണം!
ലിയോ ഒടിടിയിലെത്താന്‍ വൈകും; കാരണം!
വിജയ് ചിത്രം ലിയോ ഒടിടിയിലെത്താന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സില്‍ സെപ്റ്റംബര്‍ 17 ന് സ്ട്രീമിങ്ങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 23 ലേക്കായി നീട്ടിയിരിക്കുകയാണ് എന്നാണ് വിവരം. ഒക്ടോബര്‍ 19ന് തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഹൗസ്പുളളായി പ്രദര്‍ശനം തുടരുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ലിയോയുടെ ഒടിടി സ്ട്രീമിങ് നീട്ടിയത്. എന്നാല്‍ പുതിയ തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടാട്ടില്ല. വന്‍ തുകക്കാണ് ലിയോയുടെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതെന്ന് നിര്‍മാതാവ് ലളിത് കുമാര്‍ പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമക്ക് ലഭിച്ച ഉയര്‍ന്ന തുകയാണെന്നും നിര്‍മാതാവ് വ്യക്തമാക്കി.
മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലിയോയുടെ കളക്ഷന്‍ 600 കോടിക്ക് മുകളിലാണ്.
ലിയോയില്‍ പാര്‍ഥിപന്‍ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.
അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്!ണന്‍, ശാന്തി , മഡോണ സെബാസ്റ്റ്യന്‍, സച്ചിന്‍ മണി എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്. ലിയോ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
