Bollywood
എനിക്കത് തുറന്നു പറയാൻ ഒരു നാണക്കേടുമില്ല – വിദ്യ ബാലൻ
എനിക്കത് തുറന്നു പറയാൻ ഒരു നാണക്കേടുമില്ല – വിദ്യ ബാലൻ
By
പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങളുടെ നിഴലാകാതെ ശക്തമായ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് വിദ്യ ബാലൻ . തന്റെ ശരീരത്തിന്റെ പോരായ്മകളൊന്നും അവരെ ബാധിക്കാറില്ല . ഇത്തരം പരിഹാസങ്ങളെ താന്‍ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ ഇപ്പോള്‍.
“അവരെന്നെക്കുറിച്ച് പറയുന്നത് ഞാന്‍ അറിയുന്നേയില്ല. കാരണം അത്തരം കാര്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യാറില്ല. ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ എന്നെ സ്നേഹിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കാനും സാധിക്കുന്നുണ്ട്. അപ്പോള്‍ മറ്റുകാര്യങ്ങളൊന്നും എന്റെ മനസ്സിനെ ബാധിക്കുന്നേയില്ല”, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
താന്‍ ഗര്‍ഭിണിയല്ലെന്നും തനിക്ക് ആലില വയറല്ല ഉള്ളതെന്ന് തുറന്നു പറയാന്‍ നാണക്കേട് തോന്നുന്നില്ലെന്നുമായിരുന്നു ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടുള്ള വിദ്യയുടെ പ്രതികരണം. “ശരീരത്തോടു ചേര്‍ന്നു കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അങ്ങനെയാണെങ്കില്‍ എന്നോടു ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്കൊന്നും തന്നെ ചെയ്യാന്‍ കഴിയില്ല”, വിദ്യ പറഞ്ഞു.
vidya balan about body shaming
