നമ്മുടെ തടിയില്‍ വിഷയം നാട്ടുകാര്‍ക്കാണ്, ചില ആളുകള്‍ വന്നിട്ട് ഇത് എന്ത് തടിയാണ് എന്ന് ചോദിക്കുമ്പോള്‍ ഇത് ഇത്ര വൃത്തികെട്ട സംഭവം ആണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത് ; ധ്യാൻ
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന താര അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതു ആയിരിക്കും.
വിനീത് ശ്രീനിവാസന്റെ കൂടെയുള്ള ചിത്രത്തിന് വേണ്ടി മെലിയേണ്ടി വരുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല കഥ വരിക എന്നുള്ളതാണ് വലിയ കാര്യം. അതില്ലാത്തവന് ശരീരം നോക്കിയിട്ട് ഒരു കാര്യവുമില്ല. എനിക്ക് ഇപ്പോള്‍ അല്ലെ കഥ വരുന്നത്. സ്വാമി സാര്‍ എന്നോട് തടി കുറയ്ക്കാന്‍ പറഞ്ഞു. അദ്ദേഹം പറയുന്നു.
കൊറോണ സമയത്ത് ഒന്നൊന്നര മാസം കൊണ്ട് പത്തുപന്ത്രണ്ടു കിലോ കുറച്ച ആളാണ്. തിരയുടെ മുന്‍പേ മൂന്നു നാല് മാസം മുന്‍പേ തന്നെ വര്‍ക്ക്ഔട്ട് ചെയ്താണ് പത്തിരുപത് കിലോ കുറച്ചത്.റെഗുലര്‍ ആയി നോക്കിയാല്‍ അല്ലെ നമ്മള്‍ക്ക് ഇതൊക്കെ മെയിന്റയിന്‍ ചെയ്യാന്‍ ആകൂ. പക്ഷേ നമ്മുടെ തടിയില്‍ വിഷയം നാട്ടുകാര്‍ക്കാണ്. ചില ആളുകള്‍ വന്നിട്ട് ഇത് എന്ത് തടിയാണ് എന്ന് ചോദിക്കുമ്പോള്‍ ഇത് ഇത്ര വൃത്തികെട്ട സംഭവം ആണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
തടിച്ചാല്‍ ആളുകള്‍ പറയും ഇത് എന്തൊരു തടിയാണ് എന്ന്. മെലിഞ്ഞാല്‍ അതാകും പ്രശ്‌നം. ഇതെന്താ കറുത്തുപോയല്ലോ, എന്ന് പറയുന്ന ആളുകള്‍ ഒരിക്കലും വെളുത്താല്‍ അത് പറയില്ല. മോശം പറയാന്‍ ആളുകള്‍ക്ക് വലിയ താത്പര്യം ആണ്.ബോഡി ഷെയ്മിങ് എന്ന് പറയുന്നത് വളരെ വലിയ സംഭവം ആണ്. ഇത് ചെയ്യരുത് എന്ന് പറയുന്ന ആളാകും ബോഡി ഷെയ്മിങ് ഏറ്റവും കൂടുതല്‍ ചെയ്യുക. സിനിമയെ സംബന്ധിച്ചിടത്തോളം ശരീരം അവന്റെ ടൂള്‍ ആണ്. അത് അഭിനേതാവിന് തോന്നണം. ഇപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ട്. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
