Connect with us

അവര്‍ക്ക് വേണ്ടിയിരുന്നത് ‘മദാലസ’യായ നായികയായിരുന്നു, ഇതിനായി തുടയില്‍ പോലും പാഡ് തനിക്ക് പാഡ് വെയ്‌ക്കേണ്ടി വന്നു; തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് എരിക ഫെര്‍ണാണ്ടസ്

News

തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിംഗുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി എരിക ഫെര്‍ണാണ്ടസ്. തന്റെ മെലിഞ്ഞ ശരീരത്തെ പലരും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ടെന്നും വണ്ണം തോന്നിപ്പിക്കാനായി ദേഹത്ത് പാഡുകള്‍ വച്ചിരുന്നുവെന്നും എരിക പറയുന്നു.

മെലിഞ്ഞതിന്റെ പേരില്‍ അപമാനിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നായിക എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പവുമായി തന്നെ എപ്പോഴും താരതമ്യം ചെയ്യുമായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ‘മദാലസ’യായ നായികയായിരുന്നു. ഇതിനായി തന്റെ ദേഹത്ത് പാഡ് വെക്കുമായിരുന്നു.

ഒരുപാട് പാഡുകള്‍ ധരിക്കേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ നമ്മളെ അംഗീകരിക്കുന്നില്ലെന്ന് ഓര്‍ത്ത് വിഷമിച്ചിരുന്നു. തുടയില്‍ പോലും പാഡ് തനിക്ക് വച്ചിട്ടുണ്ട്. അപമാനിതയായി തോന്നി. പക്ഷെ കാലം മാറിയെന്നതില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും എരിക്ക പറയുന്നു.

അയ്ന്തു അയ്ന്തു അയ്ന്തു ആണ് എരികയുടെ ആദ്യ തമിഴ് ചിത്രം. പുനീത് രാജ്കുമാറിന്റെ നായികയായി നിന്നിന്തലേ എന്ന ചിത്രത്തിലൂടെയാണ് കന്നഡയില്‍ എത്തിയത്. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിരുന്നെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് എരിക ശ്രദ്ധ നേടിയത്.

കുച്ച് രംഗ് പ്യാര്‍ കേ ഐസേ ഭി, കസോട്ടി സിന്ദഗി കി എന്നീ സീരിയലുകളാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. കുച്ച് രംഗ് ക്യാര്‍ കേ ഐസെ ഭി നയി കഹാനി എന്ന സീരിയലിലാണ് എരിക ഇപ്പോള്‍ അഭിനയിക്കുന്നത്.

More in News

Trending

Recent

To Top