Actress
തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടു; പരാതിയുമായി വിദ്യ ബാലന്‍
തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടു; പരാതിയുമായി വിദ്യ ബാലന്‍
ബോളിവുഡില്‍ മനിരവധി ആരാധകരുള്ള താരമാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിര്‍മ്മിച്ച് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിയുമായി എത്തിയിരിക്കുകയാണ് വിദ്യ ബാലന്‍. മുംബൈ ഖാര്‍ പൊലീസാണ് താരത്തിന്റെ പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.
വിദ്യാ ബാലന്റേതെന്ന് തോന്നിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം ഐഡി സൃഷ്ടിച്ച്, ജോലി നല്‍കാമെന്ന് പറഞ്ഞ് സന്ദേശമയച്ചായിരുന്നു ഇയാള്‍ ആളുകളോട് പണം ആവശ്യപ്പെട്ടത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം തന്റെ ശ്രദ്ധയിലെത്തിയതോടെ വിദ്യ ബാലന്‍ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താരത്തിന്റെ പരാതിയില്‍ ഐടി സെക്ഷന്‍ 66 (സി) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുംബൈയിലെ ഖാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വ്യാജ അക്കൗണ്ടിനെക്കുറിച്ച് വിദ്യാ ബാലന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയോ പോസ്റ്റിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. വ്യാജ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം കുറിച്ചു.