മോഹന്‍ലാലിനൊപ്പം ഫീച്ചര്‍ ഫിലിം ചെയ്തു. ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി; കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങള്‍ പങ്കുവച്ച് വിദ്യ ബാലന്

തന്റെ കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി വിദ്യ ബാലന്. ആദ്യ സിനിമ മുതല്‍ തന്നെ രാശിയില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.
വിദ്യ ബാലന്റെ വാക്കുകള്‍:
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ആദ്യമായി ഫീച്ചര്‍ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7, 8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളില്‍ നിന്നും എന്നെ മാറ്റി. തുടര്‍ന്ന് എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി.
ഇത് പരിഹാസ്യമാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വസമുള്ള ആളല്ല ഞാന്‍. വിജയമോ പരാജയമോ മറ്റൊരാള്‍ കാരണമാകും എന്ന് ഞാന്‍ കരുതുന്നില്ല. സിനിമകളില്‍ നിന്നും എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകര്‍ന്നു. അക്കാലത്ത് ഒരു വലിയ സിനിമയില്‍ നിന്നും എന്നെ പുറത്താക്കി.
ദേഷ്യം മുഴുവന്‍ അമ്മയോടാണ് കാണിച്ചത്. പ്രാര്‍ത്ഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാന് അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാര്‍ത്ഥിച്ചു കൂടാ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ദേഷ്യവും നിസ്സാഹായവസ്ഥയും കാരണം ഞാന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...