Connect with us

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്നല്ലേ പറഞ്ഞത് ?… വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു

Malayalam

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്നല്ലേ പറഞ്ഞത് ?… വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്നല്ലേ പറഞ്ഞത് ?… വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു

ഭ്രമണം സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു സ്വാതി. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. അധികം ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് താരവിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹശേഷം തന്റെ വീട്ടുകാരുടെ പിണക്കമെല്ലാം മാറിയെന്നും ഇപ്പോള്‍ നല്ല അടുപ്പത്തിലാണെന്നും കഴിഞ്ഞ ദിവസം ആരാധകരുമായി സംസാരിക്കവേ നടി വെളിപ്പെടുത്തിയിരുന്നു. ശേഷം മാതാപിതാക്കളെ കാണാനായി ഇരുവരും പാലക്കാട്ടേക്ക് പോവുകയും ചെയ്തിരുന്നു. സ്വാതിയും പ്രതീഷും കാര്‍ ഓടിച്ച് പോകുന്ന ചിത്രങ്ങള്‍ നടി തന്നെയാണ് പുറത്ത് വിട്ടിരുന്നതും. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ ചില സംശയങ്ങള്‍ക്ക് കിടിലന്‍ ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് സ്വാതി.

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി പറയുന്നു സമൂഹമാധ്യമത്തിലൂടെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതിയുടെ വിവാഹത്തിനു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിലും ‘ഉണ്ണി മുകുന്ദനുമായുള്ള കല്യാണം’ ചിലർ വിഷയമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതിയോടും ഇക്കാര്യം ചോദിച്ചത്

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയിൽ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോൾ നിങ്ങൾ അത് ഉപേക്ഷിച്ചു’ എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് താരം നൽകിയത്. ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാൻ വന്നാൽ മതി. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിച്ചോളാം. നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.

2018 സെപ്റ്റംബറിൽ ഭ്രമണം സീരിയലിലെ അഭിനേതാക്കൾ ഒന്നും ഒന്നും മൂന്നില്‍ അതിഥികൾ ആയി എത്തിയപ്പോൾ ഭർത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന് സ്വാതിയോട് അവതാരകയായ റിമി ടോമി ചോദിച്ചിരുന്നു. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. അപ്പോഴാണ് സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചത്.

‘വീട്ടുകാരോട് ഈ ചതി കണിക്കണ്ടായിരുന്നു എന്ന ഒരാളുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സ്വാതി നിത്യാനന്ദ്. ‘അതിനു നിങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ? ഇല്ലല്ലോ, ഞങ്ങള്‍ അങ്ങ് സഹിച്ചോളാം എന്ന മറുപടിയായിരുന്നു സ്വാതി നല്‍കിയത്. മാത്രമല്ല അച്ഛനേം അമ്മയേയും മിസ് ചെയ്യുന്നുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് എന്തിനു മിസ് ചെയ്യണം ഞാന്‍ എന്റെ വീട്ടില്‍ ആണ് ഉള്ളത് എന്ന മറുപടിയും നടി കൊടുത്തിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top