ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല, കത്രീനയെ കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രതികരിച്ച് വിക്കി കൗശല്‍
ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല, കത്രീനയെ കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രതികരിച്ച് വിക്കി കൗശല്‍
ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല, കത്രീനയെ കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രതികരിച്ച് വിക്കി കൗശല്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ്കത്രീന കൈഫ്. ദീപിക പദുക്കോണിന്‍റെ ഗര്‍ഭ വാര്‍ത്തകള്‍ക്ക് പിന്നാലെ കത്രീന കൈഫും അമ്മയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചന നല്‍കിയത്.
ഇപ്പോളിതാ കത്രീന ഗര്‍ഭിണി ആണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍. ‘ബാഡ് ന്യൂസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് വിക്കി കൗശാലിന്‍റെ പ്രതികരണം.
നല്ല വാര്‍ത്തകള്‍ എപ്പോള്‍ വന്നാലും, അത് നിങ്ങളുമായി ഞാന്‍ പങ്കിടും. സമയമാകുമ്പോള്‍ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല എന്നാണ് വിക്കി പറഞ്ഞത്.
രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് നിരവധി പേരാണ് പങ്കെടുത്തിരുന്നത്.
അതേസമയം, വിക്കി കൗശൽ നായകനാകുന്ന ‘ബാഡ് ന്യൂസിൻ്റെ’ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വിക്കി, ട്രിപ്റ്റി ദിമ്രി, ആമി വിർക്ക് എന്നിവർക്കൊപ്പം വിക്കി കൗശലിൻ്റെ പങ്കാളിയും നടിയുമായ കത്രീന കൈഫിൻ്റെ അതിഥി വേഷവുമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.
ജൂലൈ 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് ട്രെയ്‌ലർ ലോഞ്ചിന് വൻ വരവേൽപ്പാണ് ലഭിച്ചത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...