Connect with us

കത്രീനയും ബിപാഷയും പോര്:നേർക്കുനേർ കണ്ടാലും സംസാരിക്കാറില്ല; നടിമാരുടെ ശത്രുതയ്ക്ക് കാരണം ആ നടൻ;

Bollywood

കത്രീനയും ബിപാഷയും പോര്:നേർക്കുനേർ കണ്ടാലും സംസാരിക്കാറില്ല; നടിമാരുടെ ശത്രുതയ്ക്ക് കാരണം ആ നടൻ;

കത്രീനയും ബിപാഷയും പോര്:നേർക്കുനേർ കണ്ടാലും സംസാരിക്കാറില്ല; നടിമാരുടെ ശത്രുതയ്ക്ക് കാരണം ആ നടൻ;

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിമാരാണ് കത്രീന കൈഫും ബിപാഷ ബസുവും. ഹിന്ദി സിനിമകളിലാണ് കത്രീന കൂടുതലായും അഭിനയിച്ചിട്ടുള്ളത് എങ്കിലും, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയമികവ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ, ബിപാഷ ഹിന്ദി,തമിഴ്,തെലുങ്ക്,ബംഗാളി,ഇംഗ്ലീഷ് എന്നെ അന്യഭാഷാ ചിത്രങ്ങളിലും താണ്ടീതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

പൊതുവെ സിനിമാമേഖലയിലെ താരങ്ങള്‍ക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ബോളിവുഡിൽ ഇത് പതിവ് കാഴ്ചയാണ്. മിക്ക താരങ്ങള്‍ക്കിടയിലേയും ബന്ധങ്ങൾ അത്ര സുഖകരമല്ല. പരസ്പരമുള്ള ദേഷ്യവും പിണക്കവുമൊക്കെ ചിലപ്പോള്‍ കാലങ്ങൾ കഴിയുമ്പോൾ മാറും. അത് പിന്നീട് കടുത്ത സൗഹൃതത്തിലേയ്ക്കും വഴി മാറാറുണ്ട്. എന്നാൽ ചിലത് എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ വിദ്വേഷത്തോടെ നിലനില്‍ക്കുകയും ചെയ്യുന്നു.

ബോളിവുഡിൽ ഇതുപോലെ പിണങ്ങി പരസ്പ്പരം മിണ്ടാന്‍ പോലും താല്പര്യം കാണിക്കാത്ത രണ്ട് താരങ്ങളാണ് കത്രീന കൈഫും ബിപാഷ ബസുവും. ഏകദേശം ഒരേ കാലഘട്ടത്തിൽ ബോളുവിഡിന്റെ മുൻനിരയിലേക്ക് ഒരുപോലെ കടന്നു വന്നവരാണ് ബിപാഷയും കത്രീനയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ അപ്പോള്‍ പോലും പരസ്പരം സംസാരിക്കാന്‍ കത്രീനയും ബിപാഷയും തയ്യാറായിരുന്നില്ല. 2007 കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണില്‍ ലാറ ദത്തയും കത്രീന കൈഫും ഒരുമിച്ചെത്തിയിരുന്നു. പരിപാടിക്കിടെ കരണ്‍ ജോഹര്‍ കത്രീനയോട് ബിപാഷയുമായുള്ള പ്രശ്‌നത്തെക്കുറിച്ചും ചോദിച്ചിരുന്നു. എന്നാൽ അതിന് കത്രീന പറഞ്ഞ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു.

”നീയും ബിപാഷയും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടല്ലോ. നിങ്ങള്‍ പരസ്പരം മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ലല്ലോ?’ എന്നായിരുന്നു കരണ്‍ ജോഹറുടെ ചോദ്യം. എന്നാല്‍ അതേക്കുറിച്ച് കരണ്‍ ബിപാഷയോട് ചോദിക്കുന്നതാണ് നല്ലതെന്നായിരുന്നു കത്രീനയുടെ മറുപടി.

എന്നാൽ കത്രീന ആൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ”അത് നിങ്ങള്‍ അവളോട് തന്നെ ചോദിക്കണം. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചതാണ്. പിന്നെ ആത്യന്തികമായി ഞാന്‍ ഇവിടെ ജോലി ചെയ്യാനാണ് വന്നത്. അവള്‍ ആരെന്നും എനിക്കറിയാം. അവളും കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. പിന്നെ ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ നല്ലൊരു വ്യക്തിയാണ്, ഞാന്‍ സത്യസന്ധമായി തന്നെ അത് വിശ്വസിക്കുന്നുണ്ട്’ എന്നാണ് കത്രീന ബിപാഷയെക്കുറിച്ച് പറഞ്ഞത്.

”അവള്‍ സ്വന്തമായി അഭിപ്രായമുള്ളവളും തമാശ പറയാന്‍ അറിയുന്നവളുമാണ്. എനിക്കത് ഇഷ്ടവുമാണ്. എനിക്ക് തോന്നുന്നത് മൂന്നാമത് ഒരാള്‍ ഇടയില്‍ വന്നതാണ് പ്രശ്‌നങ്ങളുടെ കാരണം എന്നാണ്. ഈ ഇന്‍ഡസ്ട്രിയില്‍ അതൊരു സ്ഥിരം കാര്യമാണെന്ന് തോന്നുന്നു. ചിലര്‍ വന്ന് അവള്‍ അവള്‍ ഇതാണ് ഉദ്ദേശിച്ചത്, ശരിക്കും അവള്‍ പറയാന്‍ ശ്രമിച്ചത് അതാണ് എന്നൊക്കെ പറയും. അത് സങ്കടകരമാണ്. ഞാന്‍ അങ്ങനൊരാളല്ല. ഒരിക്കലും ആയിരുന്നില്ല, ആവുകയുമില്ല. അങ്ങനെ വന്നാല്‍ എന്റെ ആറ് സഹോദരിമാരില്‍ ഒരാള്‍ എന്നെ തലയ്ക്ക് വെടി വെച്ച് കൊല്ലട്ടെ” എന്നാണ് കത്രീന പറഞ്ഞത്.

എന്നാൽ കത്രീനയും താനും തമ്മിലുള്ള പ്രശ്‌നം ബിപാഷയും തുറന്നുപറഞ്ഞിരുന്നു. ഒരിക്കല്‍ കത്രീനയും താനും സംസാരിക്കാറില്ലെന്ന് ബിപാഷയും തുറന്നു പറഞ്ഞിരുന്നു. ”ഞാനും കത്രീനയും സംസാരിക്കാറില്ല. ഒരു പ്രത്യേക കാരണം കൊണ്ടാണ് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമുണ്ടാകുന്നത്. എനിക്ക് കാരണം അറിയാം. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്നും. പക്ഷെ ഞാനത് ഒരിക്കലും ആരോടും പങ്കുവെക്കില്ല. ചിലപ്പോള്‍ ഞങ്ങളുടെ കാമുകന്മാര്‍ കാരണമായിരിക്കും. പക്ഷെ അതൊന്നും ഞങ്ങളുടെ ജോലിയെ ബാധിച്ചിട്ടില്ല. റേസിന്റെ ഷൂട്ടിനിടെ ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ലെങ്കിലും ഷൂട്ടിനെ അത് ബാധിച്ചിട്ടില്ല” എന്നാണ് ബിപാഷ പറഞ്ഞത്.

എന്നാൽ റേസിന്റെ ചിത്രീകരണ സമയത്ത് ഇരുവരുടേയും സീനുകള്‍ വേറെ വേറെയായിട്ടായിരുന്നു ചിത്രീകരിച്ചത്. മാത്രമല്ല സിനിമയുടെ പ്രൊമോഷനും കത്രീനയും ബിപാഷയും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല. ജോണ്‍ എബ്രഹാമും സല്‍മാന്‍ ഖാനുമായിരുന്നു അക്കാലത്ത് ബിപാഷയുടേയും കത്രീനയുടേയും കാമുകന്മാര്‍. ജോണും സല്‍മാനും തമ്മിലും പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതാകാം കാമുകിമാരേയും ശത്രുക്കളാക്കി മാറ്റിയതെന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്.

More in Bollywood

Trending

Recent

To Top