Connect with us

കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്;‌ ജോൺസൻ എന്ന ആ മഹാനെ പൊക്കി.. ഇതൊരു തുടക്കം മാത്രം

Malayalam

കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്;‌ ജോൺസൻ എന്ന ആ മഹാനെ പൊക്കി.. ഇതൊരു തുടക്കം മാത്രം

കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്;‌ ജോൺസൻ എന്ന ആ മഹാനെ പൊക്കി.. ഇതൊരു തുടക്കം മാത്രം

വീണ നായർ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലൂടെ താൻ സൈബർ ബുള്ളിയിങ്ങിനെതിരെ പരാതി സമർപ്പിക്കുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. തൻ്റെ പോസ്റ്റുകൾക്ക് താഴെ അശ്ലീലക്കമൻ്റുകൾ പറയുന്ന ഒരാൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചെന്നും അതിൻ്റെ നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായും വീണ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

കോട്ടയം എസ്പി ജയദേവൻ സാറുമായി സംസാരിച്ചുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് വിശ്വാസമുണ്ടെന്നും വീണ പറഞ്ഞിരുന്നു. എസ്പിയ്ക്ക് അയച്ച മെയിലിൻ്റെ കോപ്പി സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു വീണയുടെ പോസ്റ്റ്.

എന്നാൽ ഇപ്പോൾ ഇതാ ആളെ കണ്ടെത്തിയെന്നും അയാൾക്കെതിരെ എഫ് ഐആർ രജിസ്റ്റർ ചെയ്തെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായർ . കേരള പോലീസ് ഡബിൾ സ്ട്രോങ്ങാണ് എന്ന മുഖവുരയോടെയാണ് വീണയുടെ കുറിപ്പ് ആരംഭിക്കുന്നത്. എഫ്ഐആറിന്റെ ആദ്യപേജിൻ്റെ കോപ്പിയും വീണ പങ്കുവെച്ചിരിക്കുന്നു.

വീണ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘കേരള പോലീസ് ഡബിൾ സ്ട്രോങ്ങ്‌ ആണ്. ജോൺസൻ എന്ന ആ മഹാനെതിരെ ( വെട്ടിക്കുന്നേൽ വീട്ടിൽ ജോൺസൻ വി ടി മോനെതിരെ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു. എഫ്ഐആറിന്റെ ആദ്യപേജാണിത്. സോഷ്യൽ മീഡിയയിൽ എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട. കോട്ടയം എസ്പി ജയദേവൻ സാർ, ചങ്ങനാശ്ശേരി ഐഓപി പ്രശാന്ത്കുമാർ സാർ, എസ്ഐ അനിൽകുമാർ സാർ എന്നിവർക്ക് നന്ദിയും അറിയിച്ചുകൊണ്ടാണ് വീണയുടെ പോസ്റ്റ്

മോശമായി കമന്റിട്ടവന്റെ പ്രൊഫൈൽ അടക്കമായിരുന്നു അന്ന് വീണ പങ്കുവെച്ചത് താരം പങ്ക് . “ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…” എന്നാണ് വീണ നായർ ക്യാപ്ഷൻ കുറിച്ചിട്ടുള്ളത്.

സെലിബ്രറ്റികൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെ പങ്കുവെക്കുമ്പോൾ അതിനെ വിമർശിക്കുന്നവരും മോശം കമെന്റ് ഇടുന്നവരും ഇന്നത്തെ സമൂഹത്തിൽ ധാരാളമുണ്ട് .അതിൽ പ്രതികരിച്ച് പല നടി നടന്മാരും എത്താറുണ്ട്. ചിലർ നിയമ നടപടിക്കൊരുങ്ങും. ചില സെലിബ്രിറ്റികൾ സമൂഹത്തിന് മുന്നിൽ അത് തുറന്ന് കാട്ടുകയും സൈബർ പൊലീസിന് മുന്നിൽ എത്തിക്കുകയും ചെയ്യും. അത്തരത്തിൽ ഒരുത്തനെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാട്ടിയാണ് വീണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുന്നുനത്

More in Malayalam

Trending

Recent

To Top