Connect with us

കുട്ടിത്തം മനസ്സിലാക്കാതെയാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്; ശോഭന

Malayalam

കുട്ടിത്തം മനസ്സിലാക്കാതെയാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്; ശോഭന

കുട്ടിത്തം മനസ്സിലാക്കാതെയാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്; ശോഭന

‘ഏപ്രില്‍ പതിനെട്ട്’ എന്ന ബാലചന്ദ്രന്‍ മേനോന്‍ സിനിമയിലൂടെ നായികയായി തുടക്കം കുറിച്ച നടിയാണ് ശോഭന. തന്റെ കരിയറിന്റെ തുടക്കകാലത്ത് തനിക്കുള്ള ക്ഷമ ഇല്ലായ്മയുടെ യഥാര്‍ത്ഥ കാരണത്തക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘ഞാന്‍ സിനിമയില്‍ വന്നത് പന്ത്രണ്ട് പതിമൂന്ന് വയസ്സിലാണ്. അപ്പോള്‍ ഏതു കുട്ടിക്കും കുറച്ചു ക്ഷമയുടെ പ്രശ്‌നം ഉണ്ടാകും,അല്ലാതെയുള്ളത് ആളുകളുടെ തെറ്റിദ്ധാരണയാണ്. സ്‌കൂള്‍ കുട്ടിയായ ഞാന്‍ സിനിമയിലേക്ക് വരുമ്‌ബോള്‍ എല്ലാം അറിയാത്ത ഒരു ലോകമാണ്. കൂടുതലും ആണുങ്ങള്‍ കൂടി ആകുമ്‌ബോള്‍ ഒരു ഭയവും വരും. ആ പ്രായത്തില്‍ ഒരു അസിറ്റന്റ് ഡയറക്ടര്‍ മുന്നില്‍ ഇരുന്ന് ഡയലോഗ് പറയുമ്‌ബോള്‍ ഒരു കുട്ടിയുടെ ക്ഷമയില്ലായ്മ ഉണ്ടാകും.എന്റെ പക്വതയില്ലാത്ത നിര്‍ബന്ധത്തെ വേറെ രീതിയില്‍ വ്യഖാനിക്കുന്നുണ്ടാകാം പലരും.

ഞാന്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്ണായിട്ടല്ല സിനിമയില്‍ വന്നത്. ഒരു കുട്ടിയായിട്ടാണ്. എനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ എല്ലാം അഡള്‍ട്ടാണ്. എന്റെ ക്യാരക്ടര്‍ പ്രായപൂര്‍ത്തിയായ പെണ്ണാണ് പക്ഷെ ഞാന്‍ കുട്ടിയാണ്. അപ്പോള്‍ എന്നെ നിയന്ത്രിക്കുന്നവരാണ് എന്നെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കേണ്ടത്’. ശോഭന പറയുന്നു.

More in Malayalam

Trending

Recent

To Top