Malayalam Breaking News
വീണ നായരുടെയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള ഭര്‍ത്താവ് ആര് ജെ അമാനിനും ചിലത് പറയുവാനുണ്ട്..
വീണ നായരുടെയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള ഭര്‍ത്താവ് ആര് ജെ അമാനിനും ചിലത് പറയുവാനുണ്ട്..
തമാശക്കാരിയായ വീണ നായരെയാണ് മിനിസ്ക്രീനിലൂടെ എല്ലാവർക്കും അറിയാറുള്ളത്ത് . പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്ബോഴും ഉള്ളില്‍ വലിയ കനലുമായാണ് താരം മുന്നേറുന്നതെന്ന് പലര്‍ക്കും അറിയുമായിരുന്നില്ല. ബിഗ് ഹൗസിനെ മാത്രമല്ല പ്രേക്ഷകരേയും കണ്ണീലാഴ്ത്തിയ തുറന്നുപറച്ചിലുകളായിരുന്നു ആര്യയും വീണ നായരും നടത്തിയത്. സഹോദരനെ നഷ്ടമായ വേദനയെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്. അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു വീണ നായര്‍.
തന്റെ ഭര്‍ത്താവിനോട് പോലും പറയാത്ത കാര്യമാണ് പറയുന്നതെന്നും താരം പറഞ്ഞിരുന്നു. വീണയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ഭര്‍ത്താവായ ആര് ജെ അമാന്‍. തന്റെ ഭര്‍ത്താവായ കണ്ണേട്ടനോട് പോലും പറയാത്ത കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് വീണ നായര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ആദ്യമായാണ് ഈ സംഭവത്തെക്കുറിച്ച് താന്‍ അറിയുന്നത്. അവള് അനുഭവിച്ച കാര്യം ഇത്ര ആഴത്തില്‍ തനിക്ക് അറിയുമായിരുന്നില്ല.
തന്നോടുള്ള അഗാധമായ സ്നേഹം കൊണ്ട് മാത്രമാണ് ഇക്കാര്യങ്ങള്‍ തന്നില്‍ നിന്നും മറച്ചുവെച്ചത്. എന്നാല്‍ ആ സമയത്ത് അവള് ഏത് അവസ്ഥയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുകയെന്നത് തനിക്ക് അറിയാവുന്ന കാര്യമാണെന്നും അമാന്‍ പറയുന്നു. ഇപ്പോഴെങ്കിലും അവള് എല്ലാം തുറന്നുപറഞ്ഞില് സന്തുഷ്ടവാനാണ്. ഈ തുറന്നുപറച്ചിലുകള്‍ അവളെ കൂടുതല്‍ കരുത്തയാക്കുമെന്ന് അറിയാം. ഭര്‍ത്താവിന് അറിയാത്ത എന്ത് രഹസ്യമാണ് വീണ പറയാന്‍ പോവുന്നതെന്നായിരുന്നു ആദ്യം പ്രേക്ഷകര്‍ ചോദിച്ചത്. താരത്തിന്റെ തുറന്നുപറച്ചിലുകള്‍ അറിഞ്ഞതോടെ ഭര്‍ത്താവിന്റെ പ്രതികരണം എങ്ങനെയാണെന്നായിരുന്നു പലരും ചോദിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.
കോട്ടയത്താണ് വീണ ജനിച്ചത്. . ഡ്രിഗ്രിയ്ക്ക് പഠിക്കുമ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം വീണ നോക്കിയിരുന്നു. ചേട്ടന്റെ കല്യാണം നടത്തിയതൊക്കെ താനായിരുന്നുവെന്നും . അന്നും സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് വീണ പറയുകയുണ്ടായി . അച്ഛനും അമ്മയും അസുഖങ്ങള്‍ ആയതോടെ ചുമതല മുഴുവന്‍ എനിക്കായിരുന്നു. അതിനിടയ്ക്ക് കണ്ണേട്ടന് എന്റെ ജീവിതത്തിലേക്ക് വന്നു. പെട്ടെന്ന് അമ്മയ്ക്ക് വീണ്ടും അസുഖം വന്ന് ആശുപത്രിയിലാക്കി. സുരാജ് ഏട്ടന് ഇത് അറിഞ്ഞ് ഓടി വന്ന് എനിക്ക് പൈസ തന്നു. ആ ദിവസങ്ങളിലൊന്നും ഉറങ്ങിയിട്ടില്ല. അമ്മയ്ക്ക് പൈസയുണ്ടാക്കാന്‍ വേണ്ടി താന്‍ ഓടി നടന്നു. പതിനഞ്ച് ദിവസത്തോളം അമ്മ ആശുപത്രിയില്‍ കഴിഞ്ഞു. കിഡനി കൊടുത്തിട്ടാണെങ്കിലും ചികിത്സിക്കാന്‍ നോക്കി. മണി ചേട്ടനും അന്നെന്നെ സഹായിച്ചിരുന്നു. കണ്ണേട്ടനോട് പോലും എനിക്കിത് പറയാന്‍ പറ്റിയിരുന്നില്ല.
പതിനഞ്ചാം ദിവസം അമ്മ മരിച്ചതിന് ശേഷം സിനിമാക്കാരെല്ലാം വന്നാണ് സഹായിച്ചത്. പിന്നാലെ അച്ഛനും മരിച്ചു. അന്നും പൈസയ്ക്ക് വേണ്ടിയാണ് ഞാന്‍ ബുദ്ധിമുട്ടിയത്. അച്ഛന്റെ ബോഡി വിട്ട് കിട്ടാന്‍ വേണ്ടി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്നിരുന്നു. എന്റെ വിവാഹത്തിന് 44 ദിവസം മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴായിരുന്നു അച്ഛന് പോയത്. അച്ഛനും അമ്മയും ചേട്ടനും ആരുമില്ലാതെയായിരുന്നു എന്റെ വിവാഹം നടന്നത്. കുടുംബം നോക്കാനുള്ള തിരക്കിനിടെ അച്ഛനും അമ്മയെയും സ്നേഹിക്കാന്‍ പറ്റാതെ പോയി. ആ സങ്കടത്തിലാണ് താന്‍. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. വീണയുടെ വാക്കുകള്‍ മത്സരാര്‍ഥികളെ എല്ലാവരെയും കണ്ണീരിലാഴ്ത്തിയിരുന്നു.
veena nair
