Connect with us

കുമ്പളങ്ങിയ്ക്ക് 15 ലക്ഷം; വലിയ പെരുന്നാളിന് 30 ലക്ഷം; ഷെയ്‌നിന്റെ പ്രതിഫല കണക്ക് പുറത്ത് വിട്ട് നിർമ്മാതക്കൾ..

Malayalam Breaking News

കുമ്പളങ്ങിയ്ക്ക് 15 ലക്ഷം; വലിയ പെരുന്നാളിന് 30 ലക്ഷം; ഷെയ്‌നിന്റെ പ്രതിഫല കണക്ക് പുറത്ത് വിട്ട് നിർമ്മാതക്കൾ..

കുമ്പളങ്ങിയ്ക്ക് 15 ലക്ഷം; വലിയ പെരുന്നാളിന് 30 ലക്ഷം; ഷെയ്‌നിന്റെ പ്രതിഫല കണക്ക് പുറത്ത് വിട്ട് നിർമ്മാതക്കൾ..

ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുമ്പോലെ ഷൈൻ നിഗം വിവാദം വീണ്ടും. സിനിമയിക്ക് വേണ്ടി ഷെയിൻ വാങ്ങിയ പ്രതിഫലനത്തന്റെ കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കൾ. കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് നിർമ്മാതാക്കൾ കണക്കുകൾ പുറത്തുവിട്ടത്. ഈടയ്ക്ക് ഷെയിൻ 15 ലക്ഷം രൂപയാണ് വാങ്ങിയതെങ്കിൽ കുമ്പളങ്ങിയ്ക്ക് 15 ലക്ഷവും പൈങ്കിളിയ്ക്ക് 25 ലക്ഷം വാങ്ങിയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്

‘ ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്ന് നല്‍കിയത്. ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്റെ വാദം തെറ്റാണ്. ഈട സിനിമയ്ക്കു വേണ്ടി 2017ല്‍ ഷെയ്ന്‍ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവില്‍ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിര്‍മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ആ കരാറില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയവളില്‍ ഷെയ്ന്‍ അഭിനയിച്ച എല്ലാ സിനിമകള്‍ക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാള്‍ എന്ന സിനിമയിലാണ്. 2018 ല്‍ ഒപ്പിട്ട കരാറില്‍ 30 ലക്ഷം മേടിച്ചു.’

‘എന്നാല്‍ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്‌സില്‍ 15 ലക്ഷം രൂപയാണ് ഷെയ്ന്‍ പ്രതിഫലമായി മേടിച്ചത്. അതില്‍ സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാല്‍ ആ കാലയളവില്‍ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 45 ലക്ഷം രൂപ തന്നാല്‍ മാത്രമേ ഈ സിനിമ ഡബ്ബ് ചെയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത് ഈ വര്‍ഷം അദ്ദേഹം ഒപ്പിട്ട കുര്‍ബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് കരാര്‍ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോള്‍ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാല്‍ അത് അനീതിയാണ്. കരാര്‍ ലംഘനമാണ് ഷെയ്ന്‍ നടത്തിയത്. ഇതുവരെ ഒരു നടന്‍പോലും ഇങ്ങനെ ചെയ്തിട്ടില്ല.’ പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

അതെ സമയം നിര്‍മ്മാതാക്കളുടെ കടുംപിടുത്തത്തിന് വഴങ്ങില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. ജനുവരി അഞ്ചിനുളളില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു ഒത്തുതീര്‍പ്പിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍ വെച്ച ഉപാധി. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആവശ്യപ്പെട്ട പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നായിരുന്നു ഷെയ്ന്റെ നിലപാട്.

അതെ സമയം തന്നെ ഇന്നലെ നടന്ന ചർച്ചയിൽ നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നത്തിനു പരിഹാരം. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു. ഷെയ്ൻ കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കുകയും. ഡബ് ചെയ്യാനുള്ള സിനിമകളിൽ ഷെയിൻ ഡബ് ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു

shain nigam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top