റെഡ് എഫ് എം സെലിബ്രിറ്റി ബെസ്റ്റ് സിംഗർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ഒടിയൻ എന്ന ചിത്രത്തിലെ എൻഒരുവൻ എന്ന ഗാനത്തിലൂടെയാണ് അവാർഡ് ലഭിച്ചത്. തനിക്ക് അവാർഡ് കിട്ടിയ സന്തോഷം ഫേസ്ബുക്കിൽ മോഹൻലാൽ പങ്കു വച്ചിരുന്നു .
ഇപ്പോൾ മോഹൻലാലിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് വി എ ശ്രീകുമാർ . ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ങ്ങനെയാണ്.
അഭിനന്ദനങ്ങൾ ലാലേട്ടാ… ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി …
ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു…
ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...