Connect with us

കഴിഞ്ഞ 10 – 31 വർഷമായിട്ട് ആ രണ്ട് ചേട്ടന്മാരുടെ അനിയൻ ആണ് ഞാൻ! മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒരു വിളിക്കായി കാത്തിരിക്കുകയാണ് ജയറാം !

Malayalam Breaking News

കഴിഞ്ഞ 10 – 31 വർഷമായിട്ട് ആ രണ്ട് ചേട്ടന്മാരുടെ അനിയൻ ആണ് ഞാൻ! മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒരു വിളിക്കായി കാത്തിരിക്കുകയാണ് ജയറാം !

കഴിഞ്ഞ 10 – 31 വർഷമായിട്ട് ആ രണ്ട് ചേട്ടന്മാരുടെ അനിയൻ ആണ് ഞാൻ! മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒരു വിളിക്കായി കാത്തിരിക്കുകയാണ് ജയറാം !

ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജയറാം പട്ടാഭിരാമനിലൂടെ . കാലിക പ്രസക്തമായൊരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പട്ടാഭിരാമന്‌ ശേഷം പുതിയ പ്രോജക്ടുകളിലേക്ക് കടക്കുകയാണ് ജയറാം. അതിനിടെ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കു വച്ചിരിക്കുകയാണ് ജയറാം. ഓൺലൈൻ പീപ്സിനോടാണ് ജയറാം മനസ് തുറന്നത്.

ഉടനെ ജയറാം മലയാളത്തിലെ സൂപ്പർ – മെഗാതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടോ? എന്ന ചോദ്യത്തിന്, അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നും കാണുമ്പോഴെല്ലാം ഇത് താൻ ചോദിക്കാറുണ്ട് എന്നും ജയറാം പറയുന്നു. മമ്മൂട്ടിയും മോഹൻലാലും തന്നെ ചേട്ടന്മാർ ആണ്, കഴിഞ്ഞ 10 – 31 വർഷമായിട്ട് ആ രണ്ട് ചേട്ടന്മാരുടെ അനിയൻ ആണ് താനെന്നും ജയറാം കൂട്ടിച്ചേർത്ത് പറഞ്ഞു. മോഹൻലാലിനൊപ്പം ഏറ്റവും അവസാനമായി ജയറാം അഭിനയിച്ച സിനിമ ചൈനാടൗൺ ആയിരുന്നു. കുട്ടിക്കൊപ്പം ട്വന്റി20ക്ക് ശേഷം മറ്റൊരു സിനിമയിൽ ജയറാം അഭിനയിച്ചിട്ടില്ല.

“ഞാൻ രണ്ടു പേരെ (മമ്മൂട്ടി, മോഹൻലാൽ) കാണുമ്പോഴെല്ലാം ചോദിക്കാറുണ്ട്. ഇവരെ ഒരുമിച്ച് ഞാൻ കാണുന്നത് തന്നെ അമ്മയുടെ മീറ്റിംഗിൽ ഒക്കെ വരുമ്പോഴാണ്. അപ്പോൾ നേരിട്ട് ചോദിക്കാറുണ്ട്. ‘എന്നാണ് എന്നെ വിളിക്കുന്നത് കൂടെ ഒരു സിനിമയ്ക്ക്?’ “ആവട്ടെടാ.. ഒരെണ്ണം ചെയ്യാം നമുക്ക് !” അങ്ങനെ പറയാറുണ്ട് അവർ. എനിക്ക് ആഗ്രഹം ആണ്. എപ്പോ വിളിച്ചാലും, ആ രണ്ട് ചേട്ടന്മാരുടെ അനിയൻ അല്ലേ ഞാൻ. കഴിഞ്ഞ 10 – 31 വർഷമായിട്ട് ആ രണ്ട് ചേട്ടന്മാരുടെ അനിയൻ ആണ് ഞാൻ. അപ്പോ ആ അനിയനെ ഒരു സിനിമയിലേക്ക് വിളിക്കാൻ വേണ്ടി അധികം ആലോചിക്കുക ഒന്നും വേണ്ട. അവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാം. വിളിച്ചാൽ അപ്പോൾ ഓടുകയും ചെയ്യും ഞാൻ. : വളരെ താല്പര്യത്തോടെ ജയറാം പറഞ്ഞു.

jayaram about mohanlal and mammootty

More in Malayalam Breaking News

Trending

Recent

To Top