Malayalam
ഈ റിപ്പോർട്ട് വന്നപ്പോൾ നടിയെ ആ ക്രമിച്ച സംഭവമൊക്കെ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നാണ് മനസിലാകുന്നത്, ഒരു സംവിധായകനെ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നിട്ടുണ്ട്; ഉഷ
ഈ റിപ്പോർട്ട് വന്നപ്പോൾ നടിയെ ആ ക്രമിച്ച സംഭവമൊക്കെ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നാണ് മനസിലാകുന്നത്, ഒരു സംവിധായകനെ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നിട്ടുണ്ട്; ഉഷ
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങി നിന്നിരുന്ന ഉഷ സീരിയലിലും സജീവമായിരുന്നു. എന്നാൽ പിന്നീട് താരത്തിന് അവസരങ്ങൾ കുറഞ്ഞു. ഇപ്പോൾ സിനിമയിൽ ഉഷയെ കാണാറേ ഇല്ല. കോട്ടയം കുഞ്ഞച്ചൻ, കിരീടം, ചെങ്കോൽ എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഉഷയെന്ന് നടിയെ മലയാളികൾക്ക് കൂടുതലും പരിചയം.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. നടിയെ ആ ക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇതിൽ പല കാര്യങ്ങളും നമ്മൾ നേരത്തേ അറിഞ്ഞതാണ്. ഇപ്പോൾ ഈ റിപ്പോർട്ട് വന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതുപോലുള്ള ദുരനുഭവങ്ങൾ നേരിട്ടവർ നേരത്തേ അതേക്കുറിച്ച് പങ്കുവെച്ചിരുന്നു.
എന്നാൽ സിനിമാ മേഖല മൊത്തത്തിൽ അത്തരം ആളുകളാണെന്ന് പറയാനാവില്ല. കുറച്ചുപേർ മോശമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികളായി പരാമർശിച്ചിരിക്കുന്ന ആളുകളിൽ പലരും വിവിധ സംഘടനകളുടെ ഉന്നത സ്ഥാനത്തിരിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ ഇതുതന്നെ തുടരും.
അവർക്കെതിരെ നടപടിയെടുക്കുകയും മാറ്റിനിർത്തുകയും വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദുരനുഭവം നേരിട്ട പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാവണം. പരാതി കൊടുത്തില്ലെങ്കിൽ ഇനിയും ഇതുതന്നെ നടക്കും. താനഭിനയിച്ചുതുടങ്ങിയ കാലം മുതൽ സ്ത്രീകൾ ചൂഷണത്തിന് വിധേയരാവുന്നുണ്ടായിരുന്നെന്നും അത് ഇന്നും തുടരുന്നുവെന്നുമാണ് ശാരദാ മാഡം പറഞ്ഞത്.
പവർ ഗ്രൂപ്പ് സിനിമയിൽ ഉണ്ടെന്നാണ് കരുതുന്നത്. എനിക്ക് മോശം അനുഭവമുണ്ടായപ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്ന സമയത്താണ്. ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അദ്ദേഹം വലിയ കുഴപ്പക്കാരനാണെന്ന് പലരും പറഞ്ഞിരുന്നു. പിന്നെ എനിക്ക് കൂടെ ബാപ്പയുണ്ടെന്നുള്ള ധൈര്യമുണ്ടായിരുന്നു.
ഈ സംവിധായകന്റെ ഓരോ രീതികളുണ്ട്. നമുക്ക് വലിയ സ്വാതന്ത്ര്യമാണ് ആദ്യ ദിവസങ്ങളിൽ തരിക. പക്ഷേ പിന്നീട് പുള്ളി നമ്മളോട് മുറിയിലേയ്ക്ക് ചെല്ലാൻ ഫോണിലൂടെ ആവശ്യപ്പെടും. എന്നോട് പറഞ്ഞപ്പോൾ ഞാൻ ബാപ്പയേയും കൂട്ടിയാണ് ചെന്നത്. പിന്നെ സെറ്റിൽ ചെല്ലുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയുകയും അവഹേളിക്കുകയും ചെയ്യും.
ഒരിക്കൽ ഞാൻ സഹികെട്ട് ചെരിപ്പൂരി അടിക്കാൻ ചെന്നു. അന്നത് ചില മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. പല കാര്യങ്ങളും നമ്മൾ പ്രതികരിച്ചതിന്റെ പേരിൽ ചിലർ മാറ്റിനിർത്തിയിട്ടുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെന്ന് ഇന്നെനിക്ക് തോന്നുന്നു. ആരോടാണ് പരാതി പറയേണ്ടതെന്ന് അന്ന് അറിയില്ലായിരുന്നുവെന്നാണ് ഉഷ പറഞ്ഞത്.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ മമ്മൂട്ടി ശ്രമിച്ചുവെന്ന ആരോപണങ്ങളോടും ഉഷ പ്രതികരിച്ചിരുന്നു. താനും അത് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അത് കേട്ടപ്പോൾ തനിക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം ഞാനും അറിഞ്ഞത് പല സ്ഥലങ്ങളിൽ വായിച്ചിട്ടാണ്.
മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു എന്നാണ് കണ്ടത്. മമ്മൂക്ക ഇടപെട്ട് ചില സിനിമകൽ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി. ഞാൻ അത് അന്ന് അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. അമ്മയുടെ ജനറൽ ബോഡി നടക്കുമ്പോൾ തന്നെയാണ് ഞാൻ ഇത് പറഞ്ഞത്.
ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ആളുകൾ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തോട് ഞാൻ പറഞ്ഞത്. അപ്പോൾ തന്നെ, ഞാൻ ചോദിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്. പക്ഷെ ചോദിക്കേണ്ടെന്ന് ഞാൻ പറഞ്ഞു. എനിക്ക് അതിൽ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞുവെന്നും ഉഷ പറഞ്ഞിരുന്നു.