News
ഗുരുതര വൃക്ക രോഗം, വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പരാജയമായി; ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്നത് ഡയാലിസിസിലൂടെ; കണ്ണ് നിറഞ്ഞ് മലയാളികള്‍
ഗുരുതര വൃക്ക രോഗം, വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും പരാജയമായി; ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്നത് ഡയാലിസിസിലൂടെ; കണ്ണ് നിറഞ്ഞ് മലയാളികള്‍
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായികയാണ് ഉഷാ ഉതുപ്പ്. തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഈ അതുല്യഗായിക.പാട്ടുകാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ സംഗീതലോകം വച്ചു പുലര്‍ത്തുന്ന കാലത്തായിരുന്നു സംഗീതരംഗത്തേയ്ക്ക് ഉഷ കടന്നുവന്നത്. സ്കൂള്‍ കാലഘട്ടത്തിലെല്ലാം പരുക്കന്‍ സ്വരം ഉഷയ്ക്ക് വിനയായി. സംഗീതക്ലാസുകളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമെല്ലാം ഇക്കാരണത്താല്‍ ഉഷ പുറത്താക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ ഉഷയ്ക്ക് സാധിച്ചിരുന്നില്ല.
എന്നാല്‍ ആ പരുക്കന്‍ സ്വരവുമായിത്തന്നെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും ഉഷ പാടിത്തകര്‍ത്തു. പോപ് സംഗീതത്തിന്റെ ചടുലതയ്ക്കൊപ്പം വേദികളില്‍ ഉഷ ആടുകയും പാടുകയും ചെയ്തപ്പോള്‍ പ്രശംസിക്കാനെന്നപോലെ വിമര്‍ശിയ്ക്കാനും ആളുകള്‍ ഏറെയുണ്ടായി. 197080 കാലഘട്ടത്തില്‍ സംഗീതസംവിധായകരായ ആര്.ഡി. ബര്മ്മന്, ബപ്പി ലഹിരി എന്നിവര്‍ക്കുവേണ്ടി ഉഷ ഉതുപ്പ് ധാരാളം ഗാനങ്ങള്‍ ആലപിച്ചു.
ഉഷ ഉതുപ്പ് മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്റെ കേരളം എത്ര സുന്ദരം എന്ന ആല്‍ബം സോങ് വളരെ പ്രശസ്തമാണ്. കോവിഡിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില വിഷമങ്ങളെ കുറിച്ചാണ് ഉഷാ ഉതുപ്പ് പറയുന്നത്. മഴവില്‍ മനോരമയില്‍ നടന് ജഗദീഷ് അവതാരകനായ എത്തിയ പണം തരും പടം എന്ന പരിപാടിയില്‍ എത്തിയ സമയത്തായിരുന്നു മലയാളികള്‍ ദീദി എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ് തന്റെ വേദനകളെ കുറിച്ച് പറഞ്ഞത്.
കോവിഡ് കാലത്തെ വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു എന്നും. നീണ്ട രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യാത്രകള്‍ നടത്തുന്നത് എന്നും അത് ഈ പരിപാടിക്ക് വേണ്ടി ആണെന്ന് ഒക്കെയാണ് ഉഷ പറഞ്ഞത്. എല്ലാ ആളുകളെയും പോലെ തന്നെ തന്റെ ജീവിതത്തെയും കോവിഡ് വളരെ മോശമായിയാണ് ബാധിച്ചത്. രണ്ടര വര്‍ഷമായി എവിടേക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായിരുന്നു.
കുടുംബാംഗങ്ങളെ പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലം അത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തിലായിരുന്നു. അടുത്ത സമയത്ത് ആണ് കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടില്‍ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കൂടെ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.
എന്റെ മകന് സണ്ണി എനിക്കൊപ്പം കോല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചു എങ്കിലും അത് പരാജയമായി. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 2006ല്‍ പോത്തന് ബാവ എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പവും ഉഷ ഉതുപ്പ് അഭിനയിച്ചു. ലൂസിഫറിലെ എമ്പുരാനേ. എന്ന ഗാനമാണ് ഉഷ ഉതുപ്പ് മലയാളത്തില്‍ ഒടുവില്‍ പാടിയത്.
അതേസമയം, മികച്ച ഒരു അഭിനയത്രി കൂടിയാണ് ഉഷ ഉതുപ്പ്. നിരവധി സിനിമകളില്‍ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തിയായ ഉഷ ഉതുപ്പ് മമ്മൂട്ടി നായകനായ സിനിമ ‘പോത്തന്‍വാവ’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. എന്നാല്‍, കൂടുതലായും പ്രേക്ഷക മനസ്സുകളിലേക്ക് എത്തുന്നത് ഉഷ ഉതുപ്പ് എന്ന ഗായികയായി ഗസ്റ്റ് റോളില്‍ എത്തുമ്പോള്‍ ആയിരുന്നു. അടുത്തിടെ ഗസ്റ്റ് റോള്‍ വിഷയത്തില്‍ ഗായിക പ്രതികരണം നടത്തിയതും ഏറെ വാര്‍ത്തയായിരുന്നു.
ഇത്തരം ഗസ്റ്റ് റോളുകളിലൂടെ സ്ക്രീനിന് മുന്നില്‍ എത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉഷ ഉതുപ്പ് വ്യക്തമാക്കി. കൂടുതലും സീരിയല്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും എന്നാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിന് താല്പര്യമില്ലെന്നും ഉഷ ഉതുപ്പ് പറഞ്ഞു. നവ ഗതനായ രാജ രാമ മൂര്‍ത്തി സംവിധാനം നിര്‍വഹിച്ച ‘അച്ചം മടം നാണം പയിര്‍പ്പ്’ എന്ന തമിഴ് സിനിമയില്‍ ഉഷ ഉതുപ്പ് പ്രധാന വേഷം ചെയ്തിരുന്നു.
‘തന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല സിനിമ ചെയ്താല്‍ മതി. അത് തീയേറ്ററിലാണോ ഡിജിറ്റല്‍ റിലീസ് ആണോ എന്നുള്ള കാര്യം ഒന്നും വിഷയമല്ല. എനിക്ക് പുതിയ സിനിമകളില്‍ ഓഫര്‍ ലഭിച്ചിരുന്നു. ഇതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഓഫര്‍ വന്ന സിനിമയുടെ കഥ എന്നെ വളരെ അതിശയിപ്പിച്ചു. തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഇപ്പോള്‍ ഒരു മുത്തശ്ശി ആണ്.
ചെറുമക്കളുടെ വിശ്വസ്ത ആയി അഭിനയിച്ച് തകര്‍ക്കാന്‍ കഴിയുന്നത് എനിക്ക് വളരെ നല്ലതായി തോന്നി. ഞാന്‍ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ഉഷ ഉതുപ്പ് ആകുന്നത് എളുപ്പമാണ്. എന്നാല്‍, ഇനി ഇത്തരത്തില്‍ വേഷമിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പകരം എനിക്ക് മറ്റൊരു കഥാപാത്രമാകാന്‍ ആണ് താല്പര്യം. ഒരു ചെറിയ വേഷം ആണെങ്കിലും കഥയ്ക്ക് അര്‍ഥം നല്‍കണം. ഇതിനാണ് താല്പര്യമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.
ജീവിതത്തില്‍ സിനിമകള്‍ കടന്ന് വരുമ്പോള്‍ ഓരോ സിനിമയും ഓരോ പാഠങ്ങളും അനുഭവങ്ങളും ആണ് തരുന്നത്. അങ്ങനെയാണ് ഞാന്‍ കാണുന്നത്. എന്റെ സ്കൂള്‍ കാലം മുതല്‍ ഞാന്‍ ഇത്തരത്തില്‍ അഭിനയ രംഗത്തേക്ക് കടന്നു വന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, കമല്ഹാസന്, അമിതാഭ് ബച്ചന്, അനു കപൂര്‍, നസീറുദ്ദീന്‍ ഷാ എന്നീ പ്രമുഖ അഭിനേതാക്കള്‍ക്ക് ഒപ്പം എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഇതൊക്കെ എനിക്ക് ഓരോ അനുഭവങ്ങള്‍ ആണ് തന്നത്.
കിട്ടിയ അനുഭവങ്ങള്‍ എല്ലാം ആശ്ചര്യം നിറയുന്നതായിരുന്നു എന്ന് ഉഷാ ഉതുപ്പ് പറഞ്ഞു. അതേസമയം, ബോംബെ ടു ഗോവ എന്ന സിനിമയിലൂടെ ആണ് ഉഷ ഉതുപ്പ് ആദ്യമായി തന്റെ അഭിനയ ലോകത്തിലേക്ക് ഇടം പിടിച്ചത്. റോക്ക് ഓണ്‍ 2 എന്ന ചിത്രത്തിലും താരം അതിഥി വേഷം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, അവാസനാമായി അഭിനയിച്ച ചിത്രം ‘അച്ചം മാഡം നാനം പയിര്‍പ്പ്’ എന്ന തമിഴ് ചിത്രം ആണ്. ഇത് ആമസോണ്‍ പ്രൈമില്‍ ആയിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിലെ നായിക അക്ഷര ഹാസന് ആയിരുന്നു.
