News
ബോളിവുഡ് സംവിധായകന്‍ ശിവകുമാര്‍ ഖുറാന അന്തരിച്ചു
ബോളിവുഡ് സംവിധായകന്‍ ശിവകുമാര്‍ ഖുറാന അന്തരിച്ചു
Published on
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ശിവകുമാര്‍ ഖുറാന അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. മുംബൈ ബ്രഹ്മകുമാരീസ് ഗ്ലോബല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
197080 കളില്‍ നിരവധി ഹിറ്റ് സിനിമകളാണ് ശിവകുമാര്‍ ഖുറാന ഒരുക്കിയിട്ടുള്ളത്. മിട്ടി ഓര്‍ സോന, ഫസ്റ്റ് ലവ് ലെറ്റര്‍, ബാദ്‌നാം, ബഡ്കാര്‍, ബുധ് നസീബ്, ബേ ആബ്രൂ, ബെഗുനാഹ്, ജല്‍സാസ്, സോനേ കി സഞ്ജീര്‍, ഇന്തേക്വാം കി ആഗ് തുടങ്ങിയവ ഖുറാനയുടെ പ്രശസ്ത സിനിമകളാണ്.
സിനിമാ താരം വിനോദ് ഖന്നയെ ആദ്യമായി നായകനായി അവതരിപ്പിച്ചതും ശിവകുമാര്‍ ഖുറാനയാണ്. സംവിധാനത്തിന് പുറമെ, മൂന്നു സിനിമകള്‍ ശിവകുമാര്‍ ഖുറാന നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:director