Connect with us

നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും തുറന്നുപറയാന്‍ തന്നെ ആരാധകര്‍ തയ്യാറാകണം; കമല്‍ ഹസന്‍ പറയുന്നു

News

ഭാഷാഭേദമന്യേ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. ഇപ്പോഴിതാ തന്റെ സിനിമകളിലെ ചെറിയ വലിയ കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. ‘സെമ്പി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു അദ്ദേഹം സിനിമകളുടെ നിലവാര നിര്‍ണയത്തെക്കുറിച്ച് സംസാരിച്ചത്.

നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും തുറന്നുപറയാന്‍ തന്നെ ആരാധകര്‍ തയ്യാറാകണമെന്ന് താരം പറഞ്ഞു. പ്രഭു സോളമന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ അദ്ദേഹം തന്റെ പഴയകാല ചിത്രത്തെക്കുറിച്ചും വാചാലനായി.

അവസരം തേടിനടക്കുന്ന കാലത്ത് ’16 വയതിനിലെ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആല്‍ബം താന്‍ കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു എന്ന് കമല്‍ പറഞ്ഞു.

അവസരം തേടുന്ന സമയത്ത് ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണിച്ച് ഇത് ഞാന്‍ നായകനായി അഭിനയിച്ച ചിത്രത്തിലേതാണെന്ന് പറയും. ചിലര്‍ ആല്‍ബം കണ്ട് നല്ല അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ മോശം വസ്ത്രത്തിലുള്ള വേഷം ധരിച്ച ചിത്രങ്ങള്‍ കൊണ്ട് നടക്കാന്‍ നാണമില്ലേയെന്നും ചോദിച്ചിട്ടുണ്ട്.

താന്‍ ചിത്രം ചെറുതാണോ വലുതാണോ എന്ന് നോക്കാതെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് ഇവിടെ പറഞ്ഞ് കേട്ടു എന്നാല്‍ സിനിമയുടെ വലിപ്പച്ചെറുപ്പം നിശ്ചയിക്കുന്നത് ഇത്തരം വേദികളല്ല അവരാണ്, കാണികളിലേക്ക് വിരല്‍ ചൂണ്ടി കമലഹാസന്‍ പറഞ്ഞു.

More in News

Trending