Malayalam
കുടുംബത്തില്‍ ആള് കൂടിയാല്‍ ഇതാണ് മുടിയന്റെ ബുദ്ധി;ഉപ്പും മുളകും!
കുടുംബത്തില്‍ ആള് കൂടിയാല്‍ ഇതാണ് മുടിയന്റെ ബുദ്ധി;ഉപ്പും മുളകും!
By
മലയാളി പ്രക്ഷഹകാർക്കു ഏറ്റവും ഇഷ്ട്ടമുള്ള സീരിയലാണ് ഉപ്പും മുളകും .ഓരോ ടിയവസവും ആരാധകർ വർധിച്ച വരുകയാണ് ഈ സീരിയലിനു .ഓരോ ദിവസം വ്യത്യസ്തമായ ആശയങ്ങളുമായി ഉപ്പും മുളകും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ലൊക്കേഷനില്‍ നിന്നും വീണ കേശുവിന്റെ കൈ ഒടിഞ്ഞിരുന്നു. ആ ദിവസത്തെ ഒരു എപ്പിസോഡ് തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടായിരുന്നു. ഇപ്പോഴിതാ വീട്ടില്‍ ആള് കൂടി വരുന്നതോടെ കിടക്കാന്‍ സ്ഥലമില്ലെന്നുള്ളതാണ് പ്രധാന പ്രശ്നം.
ഇതുവരെ ലെച്ചുവും കേശുവും ശിവാനിയും ഒരു മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രായം കൂടി വരുന്നതോടെ കിടക്കാന്‍ സ്ഥലമില്ലാതെയായി. ഇക്കാര്യം വലിയ ചര്‍ച്ച ആയതോടെയാണ് മുടയിന് ഒരു ഉപായം കണ്ടെത്തിയത്. ഒരു ബെഡ് വാങ്ങി കൊണ്ട് വന്ന് ഒരാള്‍ നിലത്ത് കിടന്നാല്‍ മതിയെന്ന് പറയുന്നത്. ആര്‍ക്ക് വേണമെങ്കിലും കിടക്കാമെന്നും മുടിയന് പറഞ്ഞ് വെക്കുന്നു.
ഈ ബെഡില്‍ ഞാന്‍ കിടന്നോളമെന്ന് ആദ്യം പറയുന്നത് കേശുവാണ്. എന്നാല്‍ ലെച്ചുവിനും കിടക്കണമെന്നായി. ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് ഹാളില്‍ കിടക്കണമെന്ന ആഗ്രഹം ലെച്ചു അമ്മയോട് പറഞ്ഞു. എന്നാല്‍ ഞാന്‍ കിടന്നോളമെന്നാണ് കേശുവിന്റെ നിലപാട്. എല്ലാവരും ഒന്നിച്ച് കിടന്നാല്‍ പോരെ എന്നായിരുന്നു ശിവാനിയ്ക്ക് പറയാനുള്ളത്.
മൂവരും ആലോചിച്ച് ഒരു തീരുമാനത്തിലെത്താന്‍ നീലു തന്നെ പറയുന്നു. ഒടുവില്‍ സോഫയില്‍ വന്ന് കിടന്ന് ഇന്ന് മുതല്‍ തന്റെ കിടപ്പാടം ഇതാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേശു. എന്തായാലും ഇന്നത്തെ എപ്പിസോഡ് ഒരു കിടപ്പാടത്തിന് വേണ്ടിയുള്ളതാണെന്ന് പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അതിനൊപ്പം മുടിയന്റെ മറ്റുള്ള ഐഡിയ പോലെ ഇതും പാളി പോവുമോ എന്നും കാത്തിരുന്ന് കാണണം.
uppum mulakum serial
