Malayalam
ഭക്ഷണം എന്നു കേട്ടാല്‍ ഇപ്പോൾ കേശുവല്ല ഓടുന്നത് പാറുകുട്ടിയാണ് ; ഉപ്പും മുളകും!
ഭക്ഷണം എന്നു കേട്ടാല്‍ ഇപ്പോൾ കേശുവല്ല ഓടുന്നത് പാറുകുട്ടിയാണ് ; ഉപ്പും മുളകും!
By
കേരളക്കരയിൽ വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയല്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകര്‍ഷിക്കുന്നത്.
എല്ലാവരും അഭിനയിക്കുമ്ബോള്‍ ക്യാമറയ്ക്കു മുന്നില്‍ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലില്‍ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എന്‍ട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകില്‍ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെര്‍ഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.
ഭക്ഷണത്തോടുള്ള കേശുവിന്റെ ഇഷ്ടം പാറമട വീട്ടല്‍ നിത്യം ചിരികോളൊരുക്കുന്ന കാര്യങ്ങളിലൊന്നാണ്. എത്ര പിണങ്ങിയിരുന്നാലും ഭക്ഷണം എന്നു കേട്ടാല്‍ പിണക്കം മറന്ന് കേശു ഓടിയെത്തും. ചേട്ടന് കേശുവിനെ പോലെയാണ് ഭക്ഷണകാര്യത്തില്‍ പാറുക്കുട്ടിയും. പല എപ്പിസോഡുകളിലും പാറുക്കുട്ടിയുടെ ഭക്ഷണതാല്പ്പര്യം വിഷയമായിട്ടുണ്ട്. കേശുവിനെ പോലെ തന്നെ അടുക്കളയില്‍ ചുറ്റിതിരിയുന്ന പാറുക്കുട്ടിയേയും പല എപ്പിസോഡുകളിലും കാണാം.
ഇപ്പോഴിതാ, ഫുഡ് എന്നു കേള്‍ക്കുമ്ബോള്‍ ഓടി വരുന്ന പാറുക്കുട്ടിയുടെ ഒരു വീഡിയോ ആണ് പാറുക്കുട്ടി ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഇങ്ങോട്ട് വരൂ’ എന്ന് നീലുവും കേശുവും മാറിമാറി വിളിച്ചിട്ടും കേട്ടഭാവമില്ലാതെ ഇരിക്കുന്ന പാറുവിനെ ഭക്ഷണകാര്യം പറഞ്ഞ് കൊതിപ്പിക്കുകയാണ് അമ്മയും ചേട്ടനും കൂടെ. കേശുവിന് ഭക്ഷണം വാരികൊടുക്കുന്നതുപോലെയുള്ള നീലുവിന്റെ ആംഗ്യം കണ്ട് ഓടിയടുക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ ചിരിയുണര്‍ത്തും.
ഉപ്പും മുളക് എപ്പിസോഡുകളില്‍ പാറുക്കുട്ടി പ്രത്യക്ഷപ്പെടുന്ന ഓരോ സീനുകളും കൃസൃതികളും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. കാരണം സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്രയേറെ ആരാധകരുണ്ട് മിനിസ്ക്രീനിലെ ഈ കുഞ്ഞുമാലാഖയ്ക്ക്. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെയുള്ള പാറുക്കുട്ടിയുടെ ചിരികളികളും ഭാവങ്ങളും കുസൃതികളുമൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
uppum mulakum parukutty and keshu funny video
