Malayalam
ഉപ്പും മുളകിലെയും കേശുവിന് വിവാഹം; ഇത്ര ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചോ? കാര്യം അറിയാതെ കമന്റുകളുമായി സോഷ്യൽ മീഡിയ
ഉപ്പും മുളകിലെയും കേശുവിന് വിവാഹം; ഇത്ര ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചോ? കാര്യം അറിയാതെ കമന്റുകളുമായി സോഷ്യൽ മീഡിയ
വളരെ കുറച്ചു കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലേയ്ക്ക് ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. തനതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ പരമ്പരയ്ക്കും താരങ്ങൾക്കും ആയി. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പരമ്പരയിലെ ചിലർ തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് പ്രമുഖരായ പലതാരങ്ങളും മാറിനിൽക്കുകയാണ്.
ഇതിനിടയിലും നല്ല രീതിയിൽ ഉപ്പും മുളകും മുന്നോട്ട് പോകുന്നുമുണ്ട്. ഏറ്റവും പുതിയതായി വാലന്റൈൻസ് ഡേയ്ക്ക് ഉപ്പും മുളകും ടീം ഒരുക്കിയ എപ്പിസോഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പരമ്പരയിൽ വീണ്ടും ഒരു കല്യാണം നടന്നതിന്റെ വിശേഷങ്ങളാണ് പറഞ്ഞത്. കേശു എന്ന കഥാപാത്രത്തെ അൽസാബിത്ത് ആണ് അവതരിപ്പിക്കുന്നത്. പരമ്പര തുടങ്ങിയ സമയം, സ്‌കൂളിൽ പഠിക്കുന്ന ചെറിയ കുട്ടിയായിട്ടാണ് കേശുവിനെ കാണിച്ചിരുന്നത്.
ഇപ്പോൾ യേശു വളർന്നു വലുതായി, വിവാഹവും കഴിച്ചിരിക്കുകയാണ്. സ്‌കൂളിൽ പഠിക്കുമ്പോൾ കേശുവിന് ഉണ്ടായിരുന്ന ക്രഷ് ആണ് അലീന ഫ്രാൻസിസ്. പണ്ട് മുതസേ കാണുന്ന സ്ഥിരം പ്രേക്ഷകർക്ക് കേട്ട് പരിചിതമാണ് ഈ പേര്. വർഷങ്ങൾക്കിപ്പുറം അലീന വീണ്ടും പരമ്പരയിലേക്ക് എത്തി.
വാലൻന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് അലീന ഫ്രാൻസിസ് കേശുവിനു സമ്മാനവുമായി വരികയാണ്. വീട്ടിൽ ആരും അറിയാതെ കേശു തിരിച്ചും സമ്മാനം കൊടുത്തു. സമാനമായ രീതിയിൽ മെർലിൻ എന്ന കഥാപാത്രവും കേശുവിന് സമ്മാനം കൊടുത്തിരുന്നു. ഇത് രണ്ടും പൊട്ടിച്ചു നോക്കുമ്പോൾ ഒരേ സമ്മാനങ്ങൾ ആയിരുന്നു. രണ്ടാളും ഒരുമിച്ച് പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് എല്ലാവരും പറഞ്ഞു. ഇതിനിടയിലാണ് കേശു മെർലിനെ വിവാഹം കഴിഞ്ഞോണ്ട് വരുന്നത്.
ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതനായ ശേഷം കാറിൽ വീട്ടിലേക്ക് വന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ശേഷം വീട്ടുകാർ തമ്മിൽ വഴക്കുണ്ടാകുന്ന അതിനിടയിൽ വധുവിന്റെ വേഷത്തിൽ അലീന ഫ്രാൻസിസും എത്തുന്നു. കേശു വിവാഹം കഴിക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് താൻ ഇങ്ങനെ വന്നതെന്നായി അലീന.
എന്നാൽ ഇവൾ സമയം തെറ്റിയാണ് വന്നതെന്നും രാവിലെ വിവാഹം കഴിക്കുകയും വൈകുന്നേരമാണ് അലീനയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും കേശു പറയുന്നു. ഇതോടെ രണ്ടുപേരും കേശുവിനെ എറിഞ്ഞു ഓടിക്കുകയാണ്. എന്നാൽ ഇനിയാണ് ശരിക്കുള്ള ട്വിസ്റ്റ്. ഇത് സത്യത്തിൽ പാറുക്കുട്ടി കണ്ട സ്വപ്നം മാത്രമായിരുന്നു ഈ വിവാഹം. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എന്നാൽ ചിലരാകട്ടെ, ഇത് സീരിയലിലെ രംഗമാണെന്ന് പോലും അറിയാതെ അൽസാബിത്തന്റെ വിവാഹം കഴിഞ്ഞോ?, ഇത്ര ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചോ, എന്നെല്ലാം ചോദിച്ച് വിമർശിക്കുകയാണ്. എന്തായാലും ആശംസകളെന്നും ചിലർ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, 4 വയസ്സുള്ളപ്പോഴാണ് കേശു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പിന്നീട് ചെറിയ ടെലിവിഷൻ ഷോകളിൽ പങ്കെടുത്തു.
5 വയസിൽ ആദ്യത്തെ സിനിമയിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിച്ച കിട്ടിയ പ്രതിഫലം കൊണ്ട് സ്‌കൂളിലെ ഫീസാണ് അടച്ചത്. ഒന്നാം ക്ലാസ് മുതൽ സ്വന്തം കാശിന് പഠിക്കുന്ന ഒരാളാണ് അൽസാബിത്ത്. അടുത്തിടെ താരത്തെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. 10 വയസ്സാകുമ്പോൾ മകനെ ഒറ്റയ്ക്ക് കടയിൽ വിട്ട് സാധനങ്ങൾ വാങ്ങിക്കാൻ പഠിപ്പിക്കണമെന്ന് ഒരാൾ എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്.
പക്ഷേ അവൻ പത്തു പന്ത്രണ്ടു വയസ്സായപ്പോൾ വീട്ടിലെ കടവും മാറ്റി, ഇപ്പോൾ കുടുംബത്തിലെ സകലമാന ചെലവും നോക്കുന്നത് അവനാണ് എന്നാണ്. എല്ലാവർക്കും അറിയുന്നതുപോലെ ഞങ്ങളുടെ വീടിന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് നമ്മളെ കൈപിടിച്ചു ഉയർത്തിയത്. മകന്റെ ഈ നേട്ടത്തിൽ താൻ ഒത്തിരി അഭിമാനിക്കുന്നുണ്ടെന്നാണ് അൽ സാബിത്തിന്റെ അമ്മ ബീന പറയുന്നത്.
