Connect with us

മോഹൻലാലും ഒരു രാജകുടുംബത്തിലെ നർത്തകിയുമായി മോതിരമാറ്റം കഴിഞ്ഞുവെന്ന് ആ നടൻ; ലാലിന്റെ സിനിമയിൽ സ്ഥിരമായി ഉണ്ടായിരുന്ന ആ നടൻ പിന്നീട് ലാലിന്റെ ഒരു പടത്തിലും ഇല്ലായിരുന്നു; പല്ലിശ്ശേരി

Malayalam

മോഹൻലാലും ഒരു രാജകുടുംബത്തിലെ നർത്തകിയുമായി മോതിരമാറ്റം കഴിഞ്ഞുവെന്ന് ആ നടൻ; ലാലിന്റെ സിനിമയിൽ സ്ഥിരമായി ഉണ്ടായിരുന്ന ആ നടൻ പിന്നീട് ലാലിന്റെ ഒരു പടത്തിലും ഇല്ലായിരുന്നു; പല്ലിശ്ശേരി

മോഹൻലാലും ഒരു രാജകുടുംബത്തിലെ നർത്തകിയുമായി മോതിരമാറ്റം കഴിഞ്ഞുവെന്ന് ആ നടൻ; ലാലിന്റെ സിനിമയിൽ സ്ഥിരമായി ഉണ്ടായിരുന്ന ആ നടൻ പിന്നീട് ലാലിന്റെ ഒരു പടത്തിലും ഇല്ലായിരുന്നു; പല്ലിശ്ശേരി

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. മീശ പിരിച്ച ലാലേട്ടൻ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികൾക്ക്.

മോഹൻലാലിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളും വലിയ തോതിൽ ചർച്ചയാകാറുണ്ട്. പ്രേക്ഷകർക്ക് അതെല്ലാം അറിയാനും ഏറെ ഇഷ്ടമാണ്. സുചിത്രയുമായുളള വിവാഹത്തിന് മുൻപ് മോഹൻലാലിനേയും ഒപ്പം അഭിനയിച്ച പല നായികമാരേയും ചേർത്ത് പ്രണയ വാർത്തകളും വിവാഹ വാർത്തകളും അടക്കം പ്രചരിക്കുന്നത് പതിവായിരുന്നു.

അത്തരത്തിൽ ഒരു വാർത്തയായിരുന്നു രാജകുടുംബത്തിലെ നർത്തകിയായ യുവതിയുമായി ലാലിന്റെ മോതിരംമാറ്റം കഴിഞ്ഞു എന്നത്. ഈ സംഭവവും അതിന് പിന്നാലെ നടന്നത് എന്തെന്നും വെളിപ്പെടുത്തുകയാണ് സിനിമാ ലേഖകൻ ആയ പല്ലിശ്ശേരി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇതേകുറിച്ച് തുറന്ന് പറഞ്ഞത്.

മോഹൻലാലിനെ കുറിച്ച് ഒരു വാർത്ത വന്നു. ഒരു രാജകുടുംബത്തിലെ നർത്തകിയുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. മോഹൻലാലും അവരും മോതിരം മാറി എന്നായിരുന്നു. മോഹൻലാലിന്റെ വിവാഹത്തിന് മുൻപാണ്. ആ വാർത്ത ശരിയല്ലെന്ന് താൻ പറഞ്ഞു. എന്നാൽ തനിക്ക് കിട്ടിയ വാർത്തയാണെും ശരിയാണെന്നും എംഡി പറഞ്ഞതിനാൽ അത് കൊടുത്തു.

അത് കഴിഞ്ഞ് മോഹൻലാൽ ചൂടായിട്ട് വിളിച്ചു. എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തും എഴുതാം. പക്ഷേ സിനിമാക്കാരി അല്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അതിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. ഇന്ന് മുതൽ എന്റെ സിനിമയുടെ പരസ്യങ്ങളൊന്നും നിങ്ങൾക്ക് തരില്ല. എന്റെ ഫോട്ടോസ് ഒന്നും എടുക്കാൻ പാടില്ല, എന്ന് പറഞ്ഞു.

അത് കഴിഞ്ഞ് തമ്പി കണ്ണന്താനത്തിന്റെ പടം തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കൊല്ലം മോഹനൻ ആയിരുന്നു തനിക്കൊപ്പം. മോഹൻലാലിന്റെ ഫോട്ടോ എടുക്കാൻ നോക്കാൻ മോഹനോട് പറഞ്ഞു. അപ്പോഴേക്ക് ലാൽ തങ്ങളെ കണ്ടു. എന്റെ ഫോട്ടോ ആരും എടുക്കരുത്, എന്റെ ഫോട്ടോ കവറടിച്ച് ആരും കാശുണ്ടാക്കേണ്ട എന്ന് പറഞ്ഞു. അപ്പോൾ താനും അത് പോലെ ഉച്ചത്തിൽ പറഞ്ഞു. ”നാന ചിലവാകുന്നത് നടികളുടെ പടം ഇട്ടിട്ടാണ്. നിങ്ങളുടെ അഹങ്കാരം മാറ്റി വെക്ക്. ആറ് മാസം ഇനി നിങ്ങളുടെ പടം കവർ അടിക്കില്ല”.

പ്രശ്‌നം ഉണ്ടെങ്കിലും ലാൽ ദ്രോഹിക്കില്ല. അങ്ങനെയൊരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. വേറൊരു വാർത്തയും വന്നു. അത് കുറച്ച് കൂടി രൂക്ഷമായിരുന്നു. കടത്തനാടൻ അമ്പാടി ഷൂട്ട് നടക്കുമ്പോൾ തന്നെ വിളിച്ചു. ലാൽ ഉളളത് കൊണ്ട് താൻ വരുന്നില്ലെന്ന് പറഞ്ഞു. എന്നാൽ വരൂ പ്രശ്‌നമൊക്കെ തീർക്കാം എന്ന് പറഞ്ഞത് കൊണ്ട് താൻ പോയി. ലാൽ പറഞ്ഞു, എനിക്ക് പല്ലിശ്ശേരിയോട് ഒരു പിണക്കവും ഇല്ല. ആ വാർത്ത പല്ലിശ്ശേരിക്ക് ആര് കൊടുത്തു. അത് മാത്രം അറിഞ്ഞാൽ മതി.

ലാലേ അത് ഞാൻ പറയില്ല. അത് വിശ്വാസ വഞ്ചനയാണ്. നിങ്ങളും മമ്മൂട്ടിയും ഒക്കെ തനിക്ക് വാർത്ത തന്നിട്ടുണ്ട്. ഇന്നേ വരെ ആരുടെയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ”. അങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ കൊച്ചിൻ ഹനീഫ വന്നു. ഇത് തീർക്കെഡേയ് എന്ന് പറഞ്ഞു. ഹനീഫയും ഞാനും സഹോദരന്മാരെ പോലെയാണ്. നിങ്ങളുടെ പേര് പറയട്ടേ ഞാൻ എന്ന് ഹനീഫയോട് ചോദിച്ചു. പേര് പറഞ്ഞാൽ ലാൽ പ്രതികാരം ചെയ്യുമെന്ന് എനിക്കറിയാം.

അവസാനം ലാൽ പറഞ്ഞു, ആ പേര് വേറെ ഒരാളോട് പറയില്ല എന്ന്. നമ്മൾ രണ്ട് പേരും മാത്രമേ അറിയൂ. അങ്ങനെ താൻ ആളുടെ പേര് പറഞ്ഞു. അപ്പോൾ ലാൽ പറഞ്ഞു, അയാൾ തന്നെ ആയിരിക്കുമെന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷേ ഊഹം വെച്ച് പറയാൻ പാടില്ലല്ലോ എന്ന്. അത് കഴിഞ്ഞ് കുറേക്കാലത്തേക്ക് ആ നടൻ മോഹൻലാലിന്റെ പടത്തിൽ ഇല്ലായിരുന്നു. മോഹൻലാലിന്റെ സിനിമയിൽ സ്ഥിരമായി ഉണ്ടായിരുന്ന ഒരു നടൻ ആയിരുന്നു. ലാൽ അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തും എന്നും പല്ലിശ്ശേരി പറയുന്നു.

More in Malayalam

Trending

Recent

To Top