Malayalam Breaking News
ലച്ചുവിന്റെ വരൻ ഷെയിൻ നിഗമോ? വരനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി ബാലു!
ലച്ചുവിന്റെ വരൻ ഷെയിൻ നിഗമോ? വരനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി ബാലു!
മലയാള ടെലിവിഷൻ ചരിത്രത്തിൽ പ്രേക്ഷക സ്വീകാര്യ ഇത്രയധികം നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ല എന്ന് പറയാം. ഉപ്പും മുളകും തുടങ്ങിയതിൽ പിന്നെ യൂട്യൂബിലും ഈ പരമ്പര തരംഗമായിമാറുകയായിരുന്നു. കുറച്ച ദിവസങ്ങളായി ലച്ചുവിന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ലച്ചുവിന്റെ വിവാഹം ആണ് എന്ന് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുന്നത് അല്ലാതെ മറ്റൊരു വിവരങ്ങളും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല.
ലച്ചുവിന്റെ വരനായി സംഘാടകർ ഇറക്കുന്നത് ടിക് ടോക് താരം ഗിരീഷ് ഗംഗാധരനെയാണ് എന്ന നിഗമനത്തിലായിരുന്നു സോഷ്യൽ മീഡിയ. ഗിരീഷ് ഗംഗാധരന്റെ പേരുയർന്നങ്കിലും സംശയം ബാക്കിയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വിവാദങ്ങളിൽ മുന്നിൽ നിൽക്കുന്ന ഷെയിൻ നിഗമാണ് ലെച്ചുവിന്റെ വരനെന്നാണ് ചർച്ച വിഷയം. ഷെയിൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രമോ വീഡിയോ പുറത്തുവിട്ടിരുന്നു. വിഡിയോയിൽ സീരിയലിന്റെ ഒരു രംഗത്തിൽ ഷെയ്നുമുണ്ട്
ഇപ്പോൾ ഇതാ ലച്ചുവിന്റെ വരനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബിജു സോപാനം. ഷെയിൻ നിഗം എത്തിയത് പ്രമോഷന്റെ ഭാഗമാണെന്നും സാധാരണ ഒരു പയ്യനാണ് ലച്ചുവിന്റെ ചെറുക്കാനായി എത്തുന്നത്രെ. ഇന്ന് തൃശൂർ വെച്ച ഷൂട്ട് നടക്കുന്നുവെന്നും ഡിസംബർ 26 വിവാഹം ടെലികാസ്റ് ചെയ്യുമെന്നും
ബിജു മെട്രോ മാറ്റിനിയോട് പറഞ്ഞൂ.
ആകെ ഉള്ളത് ലച്ചുവിനെ കെട്ടാൻ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥൻ ആണ് എന്നത് മാത്രമാണ് പുറത്തുവിട്ടത് . ഒപ്പം ലച്ചു, ഭാവി വരനും ഒരുമിച്ച് ഉള്ള ചില രംഗങ്ങളും. എന്നാൽ വളരെ ഡിസ്റ്റൻസിൽ നിന്നും ചിത്രീകരിച്ച രംഗങ്ങൾ ആയത് കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യവും ആയിട്ടും ഇല്ല. നേവി ഓഫീസർ ആയി എത്താൻ പോകുന്ന ചെക്കൻ അതി ചുള്ളൻ ആണെന്നും അച്ഛന്റെ സെലക്ഷൻ തെറ്റായില്ലെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. ഗിരീഷിന്റെ ടിക് ടോക് അകൗണ്ടിൽ അദ്ദേഹം തന്നെ ഉപ്പും മുളകിലേക്കും ചെറിയ വേഷത്തിൽ താൻ എത്തുന്നു എന്ന് പോസ്റ്റ് ഇട്ടതിൽ നിന്നുമാണ് പ്രേക്ഷകർ ഗീരീഷാണെന്ന് ഉറപ്പിച്ചത്.
അതി ചുള്ളൻ ചെക്കനെ തന്നെയാണ് ബാലു മകൾക്കായി കണ്ടെത്തിയതെന്നും,ആരാധകർ പറയുണ്ട്. മാത്രമല്ല ബാലു തൃശൂർ ഭാഷയിൽ സംസാരിക്കുന്നതിൽ നിന്നും തൃശ്ശൂരിന്റെ അഭിമാനമായ ഗിരീഷ് ആകും വരൻ ആയി എത്തുന്നതെന്നും സോഷ്യൽ മീഡിയ അനുമാനിക്കുന്നു. ചെറുക്കൻ നമ്മുടെ ലെച്ചുനെപോലെ കിടു ആയിരിക്കണം ഇല്ലെങ്കിൽ ലെച്ചു ഫാൻസ് അങ്ങ് ഇളകും പിന്നെ താങ്ങാൻ പറ്റൂല ഡയറക്റ്റ് സാറേ കല്യാണം ഞങ്ങള് കലക്കും എന്ന് പറയുന്നവരും കുറവല്ല. ഇനി ലച്ചുവിന്റെ വരനെ മിനിസ്ക്രീനിലൂടെ കാണാനുള്ള കാത്തിരിപ്പാണ്
uppum mulakum
