Connect with us

മാമാങ്കം ഹിന്ദി പതിപ്പ്; ഡബ്ബ് ചെയ്തതിൽ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ..

Movies

മാമാങ്കം ഹിന്ദി പതിപ്പ്; ഡബ്ബ് ചെയ്തതിൽ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ..

മാമാങ്കം ഹിന്ദി പതിപ്പ്; ഡബ്ബ് ചെയ്തതിൽ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ..

മലയാളി പ്രേക്ഷകർ ഒന്നടക്കം കാത്തിരിക്കുന്ന ചിത്രവുമാണ് മാമാങ്കം. ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദനും എത്തുന്നുണ്ട് . ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇപ്പോൾ ഇതാ മാമാങ്കത്തിന്റെ ഹിന്ദിയിൽ ഡബ്ബ് ചെയ്തിരിക്കുകയാണ് താരം . ഡബ്ബ് ചെയ്തതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് . ഫേസ്ബുക്കിലൂടെ ഉണ്ണി തന്നെയാണ് ഈ കാര്യം പങ്കുവെച്ചത് . ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുളള ചിത്രങ്ങളും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് . ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .ചന്ദ്രോത് പണിക്കർ എന്നാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന്റെ പേര് .കനിഹ ,ആണ് സിതാര ,സിദ്ദിഖ് ,അബു സലിം ,സുധിർ സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .ഏകദേശം അമ്പതു കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ് .

കാവ്യ ഫിലിംസിന്റെ ബാന്നറിൽ വേണു കുന്നംപള്ളി ആണ് ചിത്രം നിർമിക്കുന്നത്‌ .പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്.

Unni Mukundhan

More in Movies

Trending

Recent

To Top