Connect with us

അന്നും ഇന്നും; കഥാപാത്രങ്ങളുടെ പൂർണ തയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഇന്ത്യൻ സിനിമയുടെ മഹാനടനം!

Malayalam

അന്നും ഇന്നും; കഥാപാത്രങ്ങളുടെ പൂർണ തയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഇന്ത്യൻ സിനിമയുടെ മഹാനടനം!

അന്നും ഇന്നും; കഥാപാത്രങ്ങളുടെ പൂർണ തയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഇന്ത്യൻ സിനിമയുടെ മഹാനടനം!

എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ. പൂർണമായും കഥാപാത്രങ്ങൾക്കിണങ്ങുന്ന വേഷപ്പകർച്ച.ആ മഹാനടന് പകരം വയ്ക്കാൻ മലയാളക്കരയ്ക് മറ്റൊരു പ്രതിഭ ഇല്ല.അതാണ് മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട ഒട്ടേറെ വേഷങ്ങൾ കെട്ടിയാടി. ഇന്നും ഡേറ്റില്ലാത്ത നടനായി ഈ വയസിലും തുടരുന്നത് ആ മനുഷ്യന്‍ സിനിമയോട് കാണിച്ച സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്.

ഇപ്പോൾ ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് മാമാങ്കം.മാമാങ്കത്തിൽ മൂന്നു വേഷപ്പകർച്ചകൾ മമ്മൂട്ടി ചെയ്യുന്നുണ്ടന്നാണ് അറിയാൻ കഴിയുന്നത്.അതിൽ ഒന്ന് സ്ത്രീ വേഷത്തിൽ.എത്രയും പൗരുഷമുള്ളയാൾ സ്ത്രീവേഷമണിയുമ്പോൾ അത് പ്രേക്ഷകർക്ക് ഒരു പുതുമയായിരിക്കും.ഇതിന് മുൻപ് മമ്മൂട്ടി ഒരു സ്ത്രീ വേഷം കെട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നു. എന്നാൽ എന്തിന് വേണ്ടി എടുത്ത ചിത്രമാണതെന്ന് വ്യക്തമല്ലായിരുന്നു..എന്നാൽ ഇപ്പോൾ മാമാങ്കം ചിത്രത്തിൽ താൻ ഒരു സ്ത്രീ കഥാപാത്രം ചെയ്യുന്നുണ്ടന്ന് മമ്മൂട്ടി തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇത്രയും പൗരുഷമുള്ളയാൾ സ്ത്രീ വേഷം ചെയ്തപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന്,മാമാങ്കം രണ്ടു കാലഘട്ടത്തിന്റെ കഥയാണ് പറയുന്നതെന്നും അതിൽ ഒരു ഭാഗത്താണ് ഈ രംഗം വരുന്നതെന്നും,ചില സാഹചര്യങ്ങൾ കൊണ്ട് സ്ത്രൈണത വേഷത്തിലേക്ക് മാറേണ്ടിവരുന്നു വെന്നും മമ്മൂട്ടി മറുപടി നൽകുന്നത്.കഥ മുഴുവനായും പറഞ്ഞാൽ പിന്നെ സിനിമ കാണുമ്പോൾ പുതുമ ഇല്ലന്നും ,ബാക്കി ഉത്തരം സിനിമയിൽ ഉണ്ടന്നും അദ്ദേഹം പറഞ്ഞു.മാമാങ്കം സിനിമയിലെ ഒരു ഭാഗത്ത് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് ഇത് ട്രെന്റിങായി മാറുകയും ചെയ്തു.മാമാങ്കത്തിൽ ഒരു സ്ത്രീ വേഷത്തിൽ മമ്മൂട്ടിയെ കാണുമ്പോൾ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രതിഭയോട് ബഹുമാനം തോന്നുന്നു. മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാൻ കൈനിറയെ കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ്.

മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകള്‍ പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും പാട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു.എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്.മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുത്, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 12-ന് ചിത്രം പുറത്തിറങ്ങും.

mammootty as woman in mamangam

More in Malayalam

Trending

Recent

To Top