News
താന്‍ ദേശീയവാദിയാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി തോന്നിയിട്ടില്ല, രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നതെന്ന് ഉണ്ണി മുകുന്ദന്‍
താന്‍ ദേശീയവാദിയാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി തോന്നിയിട്ടില്ല, രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നതെന്ന് ഉണ്ണി മുകുന്ദന്‍
നിരവധി ആരാധകരുള്ള യുവതാരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വി
ശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താന്‍ ദേശീയവാദിയാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനയായി തോന്നിയിട്ടില്ലെന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.
രാജ്യത്തോടുള്ള ഇഷ്ടത്തെ കുറിച്ചാണ് താന്‍ എപ്പോഴും പറയാറുള്ളത്. ദേശീയവാദമാണ് തന്റെ മനസിലുള്ളത്. രാജ്യത്തെ കുറിച്ച് തമാശ പറഞ്ഞാല്‍ അവരുമായി വഴക്കിടും എന്നാണ് താരം പറയുന്നത്. ‘നിങ്ങള്‍ വീക്ക് ആയതു കൊണ്ടാണ് എന്നെ കുറിച്ച് തെറ്റിദ്ധരിക്കുന്നത്. എന്റെ സ്വഭാവം വച്ചിട്ട് ഞാന്‍ ഭയങ്കര സ്‌ട്രേറ്റ് ഫോര്‍വേര്‍ഡ് ആണ്.
മനസില്‍ തോന്നുന്നതെല്ലാം ഞാന്‍ പറയാറുണ്ട്. ദേശീയവാദമാണ് ഇപ്പോഴും എന്റെ മനസില്‍ ഉള്ളത്. രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാന്‍ പറയുന്നത്.’ ‘അത് പൊളിറ്റിക്കല്‍ സ്‌റ്റേറ്റുമെന്റായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ഭയങ്കര ദേശീയവാദിയാണ്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തമാശയ്ക്ക് പോലും നിങ്ങള്‍ എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാല്‍, ഞാന്‍ നിങ്ങളുമായി തെറ്റും.
അതൊരു പൊളിറ്റിക്കല്‍ ഐഡിയോളജി ആണെങ്കില്‍ കുഴപ്പമില്ല’ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. അതേസമയം, ദേശീയവാദത്തെ കുറിച്ച് സംസാരിച്ച ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ പലപ്പോഴും ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ‘മാളികപ്പുറം’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിന്റെ കാന്താര എന്ന് പറഞ്ഞാണ് പലരും ചിത്രത്തെ പ്രശംസിച്ചത്. ജിസിസിയില്‍ റിലീസ് ചെയ്ത ചിത്രം മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
