Connect with us

സുല്‍ത്താന്‍ പുരി സംഭവം; മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് ധനസഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

News

സുല്‍ത്താന്‍ പുരി സംഭവം; മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് ധനസഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

സുല്‍ത്താന്‍ പുരി സംഭവം; മരണപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് ധനസഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

സുല്‍ത്താന്‍ പുരിയില്‍ കാറിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കുടുംബത്തിന് ധന സഹായവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആരംഭിച്ച മീര്‍ ഫൗണ്ടേഷന്‍. യുവതിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി നല്‍കിയിരിക്കുകയാണ് ഈ സംഘടന. എന്നാല്‍ എത്ര തുകയാണ് നല്‍കിയത് എന്ന കാര്യം എന്‍ജിഒ വെളിപ്പെടുത്തിയിട്ടില്ല.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ജലി. യുവതിയുടെ അമ്മയുടെ തുടര്‍ ചികിത്സകൂടി കണക്കാക്കിയാണ് ധനസഹായം നല്‍കിയതെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

ജനുവരി ഒന്നിന് പുലര്‍ച്ചയാണ് അഞ്ജലിയുടെ ജീവന്‍ നഷ്ടപ്പെടാനുണ്ടായ ദാരുണ സംഭവം നടന്നത്. പുലര്‍ച്ചെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുന്നത്. കാറിന്റെ അടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു.

പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

അതേസമയം, അഞ്ജലിസിങ്ങിന്റെ സുഹൃത്ത് നിധിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ് എത്തിയിരുന്നു. നിധിയെ 2020 ല്‍ മയക്കുമരുന്ന് കടത്തുകേസില്‍ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തെലങ്കാനയില്‍ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിലാണ് 2020 ഡിസംബര്‍ ആറിന് നിധിയെ അറസ്റ്റ് ചെയ്തത്. നിധിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

അഞ്ജലിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നിധിയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ആദ്യം നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്തതത്. അമിതമായി മദ്യപിച്ചാണ് അഞ്ജലി വണ്ടിയോടിച്ചത് എന്നായിരുന്നു നിധി ആദ്യം പറഞ്ഞത്. ഈ വാദം അഞ്ജലിയുടെ കുടുംബം നിഷേധിച്ചിരുന്നു. അപകടം നടന്നയുടന്‍ താന്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നുവെന്നാണ് നിധി പോലീസിനോട് പറഞ്ഞത്.

ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് കാറിനടിയില്‍ കുടുങ്ങിയ 20 കാരിയായ യുവതിയെ 12 കിലോമീറ്ററുകളോളം ദൂരം കാര്‍ യാത്രക്കാര്‍ വലിച്ചിഴച്ചത്. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനത്തില്‍ നിധിയും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ വാഹനം ഒരു കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാല വരെ വലിച്ചിഴച്ചു.

നിസാര പരിക്കുകളോടെ നിധി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്ത് കൊണ്ട് പോലീസിനോട് പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ പേടിച്ചാണ് പറയാത്തതെന്നായിരുന്നു നിധി പറഞ്ഞത്. വീട്ടിലേക്ക് മടങ്ങുക എന്നത് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും കാറിലുള്ളവര്‍ അഞ്ജലിയെ സഹായിക്കുമെന്നാണ് കരുതിയിരുന്നതെന്നും നിധി പറഞ്ഞിരുന്നു.

More in News

Trending

Recent

To Top